ന്യൂഡല്‍ഹി: നിലവിലെ പിന്‍കോഡിനു പകരം രാജ്യത്തെ മുക്കും മൂലയുംവരെ സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള ‘ഡിജിപിന്‍’ സംവിധാനം രാജ്യമാകെ നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഓരോ 4 ചരുരശ്രമീറ്ററിനും 10 ഡിജിറ്റുള്ള ആല്‍ഫ ന്യൂമറിക് കോഡ് (ഉദാ: 829-4ജി7-പിഎംജെ8) ആണ് ഉപയോഗിക്കുക. കൃത്യമായ ലൊക്കേഷന്‍ ഇതുവഴി ലഭിക്കും. ദുരന്തനിവാരണം, ഇ-കൊമേഴ്‌സ് ഡെലിവറി ഇവയ്ക്ക് സഹായമാകും. ഓഫ്‌ലൈനായി പോലും കൃത്യം ലൊക്കേഷന്‍ മനസ്സിലാക്കാം.
ഡിജിറ്റല്‍ അഡ്രസ് കോഡ് ലെയര്‍ തയാറായിക്കൊണ്ടിരിക്കുകയാണ്. ഡിജിപിന്‍ ചട്ടങ്ങളും വിജ്ഞാപനം ചെയ്യും. നിലവില്‍ ഡിജിപിന്‍ സേര്‍ച് ചെയ്തു കണ്ടെത്താനുള്ള പോര്‍ട്ടല്‍ (dac.indiapost.gov.in) തപാല്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
എങ്ങനെ?
ന്മ dac.indiapost.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക. പിന്‍കോഡാണ് അറിയേണ്ടതെങ്കില്‍ ‘Know your pincode’ ഉപയോഗിക്കുക. ഡിജിപിന്‍ ആണെങ്കില്‍ ‘Know your DIGIPIN’ എന്ന ഓപ്ഷനും.
ന്മ ജിപിഎസ് ലൊക്കേഷന്‍ എനേബിള്‍ ചെയ്യുന്നതോടെ നമ്മള്‍ ഉള്ള സ്ഥലത്തിന്റെ പിന്‍കോഡും ഡിജിപിന്‍ കോഡും ലഭ്യമാകും.
ന്മ മാപ്പില്‍ മറ്റെവിടെ ക്ലിക് ചെയ്താലും അതത് സ്ഥലത്തെ പിന്‍കോഡും കാണാം.




