Sunday, April 19, 2026
Google search engine
Homeപന്തളത്ത് കൈരളി ന്യൂസ് ബ്യൂറോ ചീഫിനെ കയ്യേറ്റം ചെയ്തത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി തിരുവനന്തപുരം പ്രസ്...

പന്തളത്ത് കൈരളി ന്യൂസ് ബ്യൂറോ ചീഫിനെ കയ്യേറ്റം ചെയ്തത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി തിരുവനന്തപുരം പ്രസ് ക്ലബ്

തിരുവനന്തപുരം. പന്തളത്ത് നടന്ന വിശ്വാസ സംരക്ഷണ സംഗമം റിപ്പോർട്ട് ചെയ്യുന്നതിനിടെ കൈരളി ന്യൂസ് ആലപ്പുഴ ബ്യൂറോ ചീഫ് ഷാജഹാന് നേരെ ഉണ്ടായ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. കൈരളി ന്യൂസിന്റെ ക്യാമറ തകർക്കാനും ശ്രമമുണ്ടായി. വാർത്താ റിപ്പോർട്ട് ചെയ്യുന്നത് തടയുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്. ഇത്തരം അസഹിഷ്ണുത പുലർത്തുന്ന പ്രവർത്തകരെ നിലക്കു നിർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. ഷാജഹാനെയും ക്യാമറാമാനെയും കയ്യേറ്റം ചെയ്യുന്നവർക്കെതിരെ പോലീസ് കേസെടുത്തു നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡൻറ് പി ആർ പ്രവീണും, സെക്രട്ടറി എം രാധാകൃഷ്ണനും ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments