Friday, April 10, 2026
Google search engine
HomeNewsKerala Newsപിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള ഔദ്യോഗിക തീരുമാനം അറിയിച്ചിരുന്നു, കേരളം പിന്‍മാറിയ കാര്യം അറിയില്ല- കേന്ദ്ര മന്ത്രി

പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള ഔദ്യോഗിക തീരുമാനം അറിയിച്ചിരുന്നു, കേരളം പിന്‍മാറിയ കാര്യം അറിയില്ല- കേന്ദ്ര മന്ത്രി

പട്ന: പിഎംശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പദ്ധതി നടപ്പാക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ച വിവരം സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ തീരുമാനത്തെ കേന്ദ്രം സ്വാഗതംചെയ്തു. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഗുണം ലക്ഷ്യമാക്കി പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകണമെന്നും പട്നയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരളസര്‍ക്കാരില്‍ ഇതുസംബന്ധിച്ച് പ്രതിസന്ധിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിഎംശ്രീ പദ്ധതിയില്‍നിന്ന് പിന്‍മാറാനുള്ള കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിവുണ്ടോയെന്ന ചോദ്യത്തിന്, കേരളത്തില്‍നിന്ന് ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ തന്റെ ശ്രദ്ധയിലില്ലെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെയും ജോണ്‍ ബ്രിട്ടാസിനെപ്പോലെയുള്ള മുതിര്‍ന്ന പാര്‍ലമെന്റംഗങ്ങളെയും നന്ദി അറിയിച്ചിരുന്നു. പദ്ധതിയില്‍ ചേരുമെന്ന് രണ്ടുദിവസംമുന്‍പ് കേരള സര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍, ആ തീരുമാനം തുടരുമെന്നാണ് കരുതുന്നത്.

പദ്ധതിയില്‍നിന്ന് സംസ്ഥാനത്തിന് പിന്‍വാങ്ങാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, ഇത്തരം നീക്കത്തെക്കുറിച്ച് അറിവില്ലെന്ന് പ്രധാന്‍ പറഞ്ഞു. പദ്ധതിയുമായി കേരളം മുന്നോട്ടുപോകണമെന്നാണ് പറയാനുള്ളത്. ഇത് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള നല്ല പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

പിഎംശ്രീ പദ്ധതിയെക്കുറിച്ച് പ്രിയങ്കാ ഗാന്ധി നടത്തിയ പ്രസ്താവന അവസരവാദപരവും അവ്യക്തവുമാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ചെറിയ ധാരണപോലുമില്ലാതെയാണ് പരാര്‍ശം നടത്തിയത്. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ ശാസ്ത്രീയമായ വിജ്ഞാനം നേടേണ്ടതില്ലെന്നാണോ കരുതുന്നത്? വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യപരിശീലനം ലഭിക്കണ്ടേ? ഇതെല്ലാം പിഎംശ്രീ പദ്ധതിയിലുണ്ട്. രാഷ്ട്രീയകാരണങ്ങളാല്‍ പദ്ധതിയെ എതിര്‍ക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments