Saturday, April 11, 2026
Google search engine
HomeNewsKerala Newsയുഎസിലെ ബന്ധുവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു; ഒറ്റ അക്ഷരത്തെറ്റില്‍ പാളിയത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

യുഎസിലെ ബന്ധുവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു; ഒറ്റ അക്ഷരത്തെറ്റില്‍ പാളിയത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

കുറുപ്പന്തറ (കോട്ടയം): യുഎസിലുള്ള സഹോദരീഭര്‍ത്താവിന്റെ മൊബൈല്‍ ഹാക്ക് ചെയ്ത് റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനില്‍നിന്നു പണം തട്ടാന്‍ ശ്രമം. ഇംഗ്ലിഷ് മെസേജില്‍ അക്ഷരത്തെറ്റ് കണ്ടതോടെ സംശയം തോന്നിയതിനാല്‍ പണം നഷ്ടമായില്ല. കുറുപ്പന്തറ ചിറയില്‍ ജേക്കബ് തോമസില്‍നിന്നാണ് പണം തട്ടാന്‍ ശ്രമം നടന്നത്.

സുഹൃത്തിന് അപകടം സംഭവിച്ചെന്നും ശസ്ത്രക്രിയയ്ക്കായി ഒന്നര ലക്ഷം രൂപ അടിയന്തരമായി അയയ്ക്കമെന്നും ആവശ്യപ്പെട്ടാണ് ജേക്കബിന്റെ വാട്‌സാപ്പില്‍ മെസേജ് എത്തിയത്. യുഎസിലുള്ള സഹോദരീഭര്‍ത്താവ് ഞീഴൂര്‍ തത്തംകുളം ഫിലിപ്‌സണിന്റെയും ഭാര്യ ഷിനുവിന്റെയും ഒരുമിച്ചുള്ള ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയായിരുന്നു സന്ദേശം. അക്ഷരത്തെറ്റ് കണ്ടതോടെ ജേക്കബ് സഹോദരി ഷിനുവിനെ വിളിച്ചതോടെയാണ് തട്ടിപ്പു പൊളിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments