Wednesday, April 8, 2026
Google search engine
HomeVanitha Specialസംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രതിമാസം 1000 രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുവാനുള്ള അപേക്ഷകൾ...

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രതിമാസം 1000 രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുവാനുള്ള അപേക്ഷകൾ ക്ഷണിച്ചു

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച, പ്രതിമാസം 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ പ്രയോജനം ലഭിക്കാനുള്ള അപേക്ഷകൾ ക്ഷണിച്ചു. അർഹരായ സ്ത്രീകൾക്കും ട്രാൻസ് വുമണിനും വലിയ സാമ്പത്തിക ആശ്വാസം നൽകുന്ന ഈ പദ്ധതിക്ക് അപേക്ഷ നൽകേണ്ടത് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കാണ്. പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കി.
💖 ആരാണ് അർഹർ?
സർക്കാരിന്റെ മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കളാകാത്ത, 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
എഎവൈ (മഞ്ഞ), പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെടുന്നവരായിരിക്കണം.
ട്രാൻസ് വുമണിനും ഈ പദ്ധതിക്ക് അർഹതയുണ്ട്.
അപേക്ഷകർക്ക് സംസ്ഥാനത്ത് സ്ഥിരതാമസം ഉണ്ടായിരിക്കണം.
📝 അപേക്ഷാ സമർപ്പണത്തിന് വേണ്ട രേഖകൾ:
അപേക്ഷയോടൊപ്പം ഗുണഭോക്താക്കൾ താഴെ പറയുന്ന വിവരങ്ങൾ നൽകണം:
ഐഎഫ്എസ്‌സി കോഡ്
ബാങ്ക് അക്കൗണ്ട് നമ്പർ
ആധാർ വിവരങ്ങൾ
💡 പ്രധാന ശ്രദ്ധക്ക്: വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ, വിവിധതരം സർവ്വീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമനിധി പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല.
🏦 സുതാര്യമായ വിതരണം:
തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക് കൈമാറും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും തുക എത്തുന്നത്. പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഗുണഭോക്താവ് സ്വയം സാക്ഷ്യപ്പെടുത്തി പ്രസ്താവന നൽകേണ്ടതുണ്ട്. കൂടാതെ, ആധാർ അടിസ്ഥാനത്തിൽ വാർഷിക മസ്റ്ററിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ മറ്റൊരു സുപ്രധാന കാൽവെപ്പാണ് ഈ പെൻഷൻ പtദ്ധതി. കൂടുതൽ വിവരങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments