Wednesday, April 8, 2026
Google search engine
HomeEntertainmentമീര വാസുദേവ് വിവാഹമോചിതയായി; വിരാമമാകുന്നത് മൂന്നാം വിവാഹത്തിന്

മീര വാസുദേവ് വിവാഹമോചിതയായി; വിരാമമാകുന്നത് മൂന്നാം വിവാഹത്തിന്

നടി മീര വാസുദേവ് വിവാഹമോചിതയായി. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും മീര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഒരു വര്‍ഷം നീണ്ട വിവാഹബന്ധത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്.

”ഞാന്‍, നടി മീര വാസുദേവന്‍, 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.”മീര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങളും വിഡിയോയും നടി നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ‘കുടുംബവിളക്ക്’ എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. പാലക്കാട് സ്വദേശിയാണ് വിപിന്‍. കൊയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ ‘കുടുംബവിളക്ക്’ അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിന്‍ ചില ഡോക്യുമെന്ററികള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നടിയും കലാകാരിയുമെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മീര സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. നടിയെന്ന നിലയിലും കലാകാരി എന്ന നിലയിലും തന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അന്ന് താരം പറഞ്ഞിരുന്നു.

അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് മിനിസ്‌ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments