Monday, April 13, 2026
Google search engine
HomeNewsNational Newsകടന്നു പിടിച്ചു, ബലം പ്രയോഗിച്ച് ചുംബിച്ചു; മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതി

കടന്നു പിടിച്ചു, ബലം പ്രയോഗിച്ച് ചുംബിച്ചു; മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ച് യുവതി

കാണ്‍പൂര്‍: ബലം പ്രയോഗിച്ച് തന്നെ ചുംബിച്ച മുന്‍ കാമുകന്റെ നാക്ക് കടിച്ചുമുറിച്ച് യുവതി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. 35കാരനായ ചംപി എന്നയാളുടെ നാക്കാണ് മുന്‍ കാമുകി കടിച്ചുമുറിച്ചത്. ഇയാള്‍ വിവാഹിതനാണ്.

യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതില്‍ ചംപി അസ്വസ്ഥനായിരുന്നു. വിവാഹനിശ്ചയത്തിന് പിന്നാലെ യുവതി ചംപിയില്‍ നിന്ന് അകന്നു. ഇത് ചംപിയെ ദുഃഖിതനാക്കിയിരുന്നു. യുവതിയെ കാണാനും ഇയാള്‍ ഇടയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി അതിന് തയാറായിരുന്നില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് കളിമണ്ണ് ശേഖരിക്കാനായി കുളത്തിന് സമീപത്തേയ്ക്ക് ഒറ്റയ്ക്ക് പോവുകയായിരുന്ന യുവതിയെ ചംപി പിന്തുടര്‍ന്നു. അവിടെ വച്ച് അയാള്‍ അവളെ കടന്ന് പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യുവതി ഇയാളെ തള്ളിമാറ്റിയെങ്കിലും ബലം പ്രയോഗിച്ച് ചംപി യുവതിയെ ചുംബിച്ചു. പിന്നാലെയാണ് യുവതി മുന്‍ കാമുകന്റെ നാക്ക് കടിച്ചു മുറിച്ചത്.

വേദന കൊണ്ട് പുളഞ്ഞ ചംപി ഉറക്കെ നിലവിളിച്ചു. ഇതുകേട്ട് ഓടിവന്ന നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് അയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ യുവതി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ചംപിക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments