പുതിയ ഡാന്‍സ് വിഡിയോ പങ്കുവച്ച് നടി സന അല്‍ത്താഫ്. ‘കൂലി’ സിനിമയിലെ ‘മോണിക്ക’ ഗാനത്തിനൊപ്പമാണ് സന അല്‍ത്താഫ് ചുവടുവയ്ക്കുന്നത്. ‘മോണിക്ക’ ഗാനത്തിനൊപ്പം നൃത്തം ചെയ്യാന്‍ കുറച്ച് മാസങ്ങള്‍ വൈകി. കാലിന് പരിക്കേറ്റതിനാല്‍ ഞാന്‍ ആഗ്രഹിച്ച അത്രയും ചാടാന്‍ കഴിഞ്ഞില്ല, പക്ഷേ രസകരമായിരുന്നു’, എന്ന കുറിപ്പോടെയാണ് സന വിഡിയോ പങ്കുവച്ചത്.
വിഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഈ ഡാന്‍സിനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് പലരും കമന്റ് ചെയ്തിരിക്കുന്നത് കാണാം. ‘തീ’, ‘തകര്‍ത്തു’, ‘കിടിലം’ എന്നിങ്ങനെ പോകുന്നു വിഡിയോയ്ക്ക് താഴെയുള്ള മറ്റ് കമന്റുകള്‍. അഹാന കൃഷ്ണ, ജുവല്‍ മേരി തുടങ്ങി നിരവധി പ്രമുഖരും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം ട്രെന്‍ഡുകള്‍ക്കനുസരിച്ച് വിഡിയോ പങ്കുവയ്ക്കാറുള്ള നടിയാണ് സന അല്‍ത്താഫ്. സനയുടെ ഡാന്‍സ് റീലുകള്‍ക്ക് വലിയ ആരാധകര്‍ തന്നെയുണ്ട്. ‘വിക്രമാദിത്യന്‍’ എന്ന സിനിമയിലെ ദുല്‍ഖറിന്റെ സഹോദരി വേഷത്തിലൂടെയാണ് സന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘മറിയം മുക്കില്‍’ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും സന വേഷമിട്ടു. ‘റാണി പദ്മിനി’യും ‘ബഷീറിന്റെ പ്രേമലേഖന’വും ‘ഒടിയനും’ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ തമിഴില്‍ ‘ചെന്നൈ 28’ന്റെ രണ്ടാം ഭാഗത്തിലും ‘ആര്‍കെ നഗറി’ലും പ്രധാന വേഷങ്ങള്‍ ചെയ്തു. നടന്‍ ഹക്കീം ഷാജഹാനുമായുള്ള റജിസ്റ്റര്‍ വിവാഹവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.




