കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലത്തും നേരിയ ഇടിയും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടന്നും ജനങ്ങൾ ജാഗരൂകരാകണമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീ ലിറ്റർ മുതൽ 115.5 മില്ലി ലിറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയെന്നത് കൊണ്ട് അർത്ഥമാക്കുന്നെത്. താഴ്ന്ന പ്രദേശങ്ങളിലും ജലമൊഴുക്ക് കൂടുതലുള്ളയിടങ്ങളിൽ താമസ്സിക്കുന്ന ജനങ്ങളും ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.




