Sunday, April 12, 2026
Google search engine
HomeNewsNational Newsഹോംവര്‍ക്ക് ചെയ്യാത്തതിന് കൊടും ക്രൂരത; നാലുവയസ്സുകാരനെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി അധ്യാപികമാര്‍

ഹോംവര്‍ക്ക് ചെയ്യാത്തതിന് കൊടും ക്രൂരത; നാലുവയസ്സുകാരനെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി അധ്യാപികമാര്‍

റായ്പുര്‍: ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലുവയസ്സുകാരനെ ക്രൂരമായി ശിക്ഷിച്ച് അധ്യാപികമാര്‍. സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കെട്ടിത്തൂക്കിയാണ് കുട്ടിയെ ശിക്ഷിച്ചത്. ഛത്തീസ്ഗഡ് സുരാജ്പുരിലെ നാരായണ്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു. കുട്ടിയെ മണിക്കൂറുകളോളം കെട്ടിത്തൂക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

ഹന്‍സ് വാഹിനി വിദ്യാമന്ദിര്‍ എന്ന സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇവിടെ നഴ്‌സറി മുതല്‍ എട്ടു വരെ ക്ലാസുകളുണ്ട്. കുട്ടി ഹോംവര്‍ക്ക് ചെയ്യാതെ വന്നതോടെ അധ്യാപിക ദേഷ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കാജല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നീ അധ്യാപികമാര്‍ ചേര്‍ന്ന് കുട്ടിയെ ക്ലാസിനു പുറത്തേക്കു കൊണ്ടുപോയി. കുട്ടിയുടെ ഷര്‍ട്ടില്‍ കയര്‍ കെട്ടി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിലുണ്ടായിരുന്നയാളാണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയത്. കുട്ടി പേടിച്ച് നിലവിളിക്കുന്നതും നിലത്തിറക്കാന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം.

വിഡിയോ പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് അയച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാപ്പു പറഞ്ഞിട്ടുണ്ട്. കുട്ടിക്ക് മറ്റു പരുക്കുകള്‍ ഒന്നുമില്ല. അധ്യാപികമാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments