Wednesday, June 17, 2026
Google search engine
HomeNewsNational Newsചോരക്കുഞ്ഞ് കൊടുംതണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; രാത്രി മുഴുവന്‍ സംരക്ഷണവലയം തീര്‍ത്ത് തെരുവുനായ്ക്കള്‍

ചോരക്കുഞ്ഞ് കൊടുംതണുപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; രാത്രി മുഴുവന്‍ സംരക്ഷണവലയം തീര്‍ത്ത് തെരുവുനായ്ക്കള്‍

കൊല്‍ക്കത്ത: നാടാകെ തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങുമ്പോള്‍ തെരുവില്‍ കിടന്ന നവജാതശിശുവിന് കാവല്‍ നിന്ന് നഗരത്തിലെ തെരുവുനായ്ക്കള്‍. പകല്‍ നാട്ടുകാര്‍ കണ്ടിടത്തുനിന്നൊക്കെ ആട്ടിപ്പായിച്ചിരുന്ന നായ്ക്കള്‍, മിനിറ്റുകള്‍ മാത്രം മുന്‍പ് പിറന്ന മനുഷ്യക്കുഞ്ഞിനു ചുറ്റും സംരക്ഷണവലയം തീര്‍ത്തുനിന്നു; രാത്രി മാഞ്ഞ് പുലര്‍കാലത്ത് തെരുവില്‍ ഒരാള്‍ പ്രത്യക്ഷപ്പെടും വരെ. ബംഗാളിലെ നദിയ ജില്ലയില്‍ നബദ്വീപ് നഗരത്തിലാണ് സംഭവം.

റെയില്‍വേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്കു പുറത്ത് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചു പോകുകയായിരുന്നു. നായ്ക്കള്‍ കുഞ്ഞിനു ചുറ്റും വലയം തീര്‍ത്തു. കുരച്ചില്ല, കുഞ്ഞിനെ തൊട്ടില്ല. പുലര്‍ച്ചെ, കുഞ്ഞിന്റെ കരച്ചില്‍ മാത്രമാണ് കേട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. പ്രദേശവാസിയായ ശുക്ല മണ്ഡല്‍ എത്തിയപ്പോള്‍ നായ്ക്കള്‍ ഒരു വശത്തുനിന്ന് അനുസരണയോടെ മാറിക്കൊടുത്തു. കുട്ടി ചികിത്സയിലാണ്. മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments