Monday, April 6, 2026
Google search engine
HomeNewsNational Newsപൊതുസ്ഥലത്ത് പ്രാവിനു തീറ്റ കൊടുത്ത് മുംബൈ വ്യവസായി; വിലക്കു ലംഘിച്ചു, 5000 രൂപ പിഴ

പൊതുസ്ഥലത്ത് പ്രാവിനു തീറ്റ കൊടുത്ത് മുംബൈ വ്യവസായി; വിലക്കു ലംഘിച്ചു, 5000 രൂപ പിഴ

മുംബൈ: വിലക്കു ലംഘിച്ചു പൊതുസ്ഥലത്ത് പ്രാവിനു തീറ്റ കൊടുത്ത മുംബൈ വ്യവസായി നിതിന്‍ സേഠിനു ബാന്ദ്ര കോടതി 5000 രൂപ പിഴ ചുമത്തി. രോഗാണുക്കള്‍ പടരാനും ജീവന് അപകടം ഉണ്ടാകാനും സാധ്യതയുള്ള പ്രവൃത്തി ചെയ്‌തെന്നു ചൂണ്ടിക്കാണിച്ചാണു നടപടി. ഓഗസ്റ്റ് ഒന്നിനാണ് അടച്ചിട്ട കബൂത്തര്‍ഖാനയ്ക്കു സമീപം പ്രാവിനു തീറ്റ കൊടുത്തത്.

പ്രാവുകളുടെ ആധിക്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നഗരത്തിലെ കബൂത്തര്‍ഖാനകള്‍ അടച്ചുപൂട്ടാനുള്ള നടപടിയുമായി ബിഎംസി രംഗത്തെത്തിയത്. ജൈനമത വിശ്വാസികളും ഗുജറാത്തികളും ഇതിനുപിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രാവുകള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിക്കാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ വിദഗ്ധ സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. കബൂത്തര്‍ഖാനകളുമായി ബന്ധപ്പെട്ട് മൃഗസ്‌നേഹികള്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതിയില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന് ശേഷമാകും അന്തിമ തീരുമാനം. പ്രാവുകള്‍ക്ക് തീറ്റ കൊടുക്കാന്‍ നഗരത്തിനു പുറത്ത് ചില സ്ഥലങ്ങളില്‍ ബിഎംസി അനുമതി നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments