Tuesday, April 14, 2026
Google search engine
HomeNewsNational Newsജപ്പാന്‍ ഔട്ട്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ, അടുത്ത ലക്ഷ്യം ജര്‍മനി

ജപ്പാന്‍ ഔട്ട്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ, അടുത്ത ലക്ഷ്യം ജര്‍മനി

ന്യൂഡല്‍ഹി: ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍. 4.18 ട്രില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ജി.ഡി.പി. ഉയര്‍ച്ച മാനദണ്ഡമാക്കിയുള്ള വളര്‍ച്ചാ നിരക്കാണ് കേന്ദ്രം വെളിപ്പെടുത്തിയത്. 2030-ഓടെ ജര്‍മനിയെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും കേന്ദ്രം അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ അമേരിക്കയാണ്. രണ്ടാമതാണ് ചൈന.
‘4.18 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു. കൂടാതെ 2030-ഓടെ 7.3 ട്രില്യണ്‍ ഡോളര്‍ ജിഡിപി പ്രൊഡക്ഷനോടെ അടുത്ത 2.5 മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മനിയെ മൂന്നാംസ്ഥാനത്തുനിന്ന് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്’ -2025-ലെ പരിഷ്‌കാരങ്ങളുടെ ഒരു ഹ്രസ്വചിത്രം നല്‍കുന്ന സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണെന്നും സര്‍ക്കാര്‍ അറിയിച്ചു. തൊഴിലില്ലായ്മ കുറയുകയും കയറ്റുമതി കൂടുകയും ചെയ്യുന്നുവെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments