കളത്തറ ഫൗണ്ടേഷൻ കേരളയുടെ 2025ലെ ഭാരതീയം കഥാപുരസ്കാരം ഷീലാജോർജ് കല്ലട ഏറ്റുവാങ്ങി. കൊല്ലം ജില്ലയിലെ അധ്യാപികമാരുടെ സാഹിത്യകൂട്ടായ്മയായ പെണ്ണെഴുത്തിലെ 20 അധ്യാപികമാരുടെ കഥാസമാഹാരമായ
ഗുൾമോഹർ പൂത്തപ്പോൾ എന്ന കഥാസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. പെണ്ണെഴുത്തിൻറെ എഡിറ്ററും കാഞ്ഞിരകോട് സെൻറ് മാർഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂളിലെ മലയാളം അധ്യാപികയുമാണ്.




