കെ.എസ്.ഇ.ബി.എല്ലിന്റെ സുരക്ഷാ അട്ടിമറികൾക്കും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ക്ഷേമനിധി ബോർഡ് എന്നിവയുടെ മെല്ലെപ്പോക്കിനും സർക്കാർ അവഗണനയ്ക്കുമെതിരെ AKLWA സമരത്തിലേക്ക്; ഫെബ്രുവരി 5-ന് സെക്രട്ടേറിയറ്റ് ധർണ്ണ.
കേരളത്തിലെ ലൈസൻസ്ഡ് ഇലക്ട്രിക്കൽ തൊഴിലാളികൾ നേരിടുന്ന കടുത്ത നീതിനിഷേധത്തിനെതിരെയും കെ.എസ്.ഇ.ബി.എൽ (KSEBL) നടപ്പിലാക്കുന്ന സുരക്ഷാ വിരുദ്ധ നയങ്ങൾക്കെതിരെയും AKLWA അതിജീവന പോരാട്ടത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 5-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കും.
സംഘടന മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങൾ താഴെ പറയുന്നവയാണ്:
I. കെ.എസ്.ഇ.ബി.എൽ (KSEBL) & സുരക്ഷാ അട്ടിമറികൾക്കെതിരെ
804/2025 കരിനിയമം പിൻവലിക്കുക: സുരക്ഷാ പരിശോധനകൾ ഒഴിവാക്കിക്കൊണ്ടുള്ള അശാസ്ത്രീയമായ BO(FTD) No.804/2025 ഉത്തരവ് ഉടനടി റദ്ദാക്കുക.
നിയമവിരുദ്ധമായ ‘Self Declaration’ അവസാനിപ്പിക്കുക: വൈദ്യുതി കണക്ഷനുകൾക്ക് ടെസ്റ്റ് റിപ്പോർട്ടുകൾക്ക് പകരം ഉപഭോക്താവിന്റെ സ്വയം സാക്ഷ്യപ്പെടുത്തൽ അംഗീകരിക്കുന്ന രീതി നിർത്തലാക്കുക.
Electricity Act 2003 നടപ്പിലാക്കുക: കേന്ദ്ര നിയമത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന KSEBL നടപടികൾ തിരുത്തുക.
പഴയ ഇൻസ്റ്റലേഷനുകളുടെ പരിശോധന: വൈദ്യുത അപകടങ്ങളും. തീ പിടുത്തംങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ 15 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങളിൽ അംഗീകൃത ലൈസൻസികളുടെ സുരക്ഷാ പരിശോധനയും സർട്ടിഫിക്കറ്റും നിർബന്ധമാക്കുക.
Ksebl. ഒരുമ പോർട്ടൽ പരിഷ്കരണം: അഡീഷണൽ ലോഡ് നൽകുമ്പോൾ പുതിയ കോൺട്രാക്ടറുടെ പേര് ചേർക്കാൻ സോഫ്റ്റ്‌വെയറിൽ സൗകര്യം ഒരുക്കുക.
II. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് & സാങ്കേതിക ആവശ്യങ്ങൾ
SOP നടപ്പിലാക്കുക: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് കൃത്യമായ സമയപരിധി നിശ്ചയിക്കുക.
ലോഡ് പരിധി ഉയർത്തുക: C-ക്ലാസ് ലൈസൻസിയുടെ ലോഡ് പരിധി 25 KW ആയും, B-ക്ലാസ് മിനിമം 50 KW ആയും ഉയർത്തുക.
ടെസ്റ്റ് റിപ്പോർട്ട് എണ്ണം വർദ്ധിപ്പിക്കുക: C-ക്ലാസ് ലൈസൻസികൾക്ക് പ്രതിവർഷം നൽകാവുന്ന കംപ്ലീഷൻ റിപ്പോർട്ടുകളുടെ എണ്ണം 75 ആയി വർദ്ധിപ്പിക്കുക.
വയർമാന്മാരുടെ എണ്ണം: 10 വർഷം പൂർത്തിയാക്കിയ C-ക്ലാസ് കോൺട്രാക്ടർമാർക്ക് 2 വയർമാന്മാരെ ചേർക്കാനുണ്ടായിരുന്ന അനുവാദം പുനഃസ്ഥാപിക്കുക.
വകുപ്പുകളുടെ ഏകോപനം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ksebl.തൊഴിൽ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ ഏകോപനം ഉറപ്പാക്കി സുരക്ഷാ നിയമങ്ങൾ കർശനമാക്കുക.
III. ക്ഷേമനിധി ബോർഡ് & ഇൻഷുറൻസ്
പെൻഷൻ വർദ്ധിപ്പിക്കുക: നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക.
ക്ഷേമനിധി കുടിശ്ശിക: മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങളും പെൻഷനും യുദ്ധകാലാടിസ്ഥാനത്തിൽ വിതരണം ചെയ്യുക.
ഇൻഷുറൻസ് പരിരക്ഷ: ജോലിസ്ഥലത്തെ അപകടങ്ങളിൽപ്പെടുന്ന തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും സർക്കാർ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക.
IV. പൊതുവായ ആവശ്യങ്ങൾ
അനധികൃത കടന്നുകയറ്റം തടയുക: സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലികൾ ഏറ്റെടുക്കുന്നത് നിരോധിക്കുക. പൊതുമരാമത്ത് (PWD) പദ്ധതികളിൽ ലൈസൻസ്ഡ് തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക.
പരിശോധനാ സ്ക്വാഡുകൾ: ലൈസൻസില്ലാത്തവർ വയറിംഗ് ചെയ്യുന്നത് തടയാൻ ജില്ലാതലത്തിൽ പ്രത്യേക പരിശോധനാ സ്ക്വാഡുകൾ രൂപീകരിക്കുക.
CEA റെഗുലേഷൻ 2025: പുതിയ റെഗുലേഷൻ നടപ്പിലാക്കുമ്പോൾ തൊഴിലാളികളുടെ തൊഴിൽ സുരക്ഷയ്ക്ക് സർക്കാർ രേഖാമൂലം ഉറപ്പ് നൽകുക.
ഫെബ്രുവരി 5-ന് നടക്കുന്ന ധർണ്ണ ശ്രീ. വി. ജോയ് MLA ഉദ്ഘാടനം ചെയ്യും. ശ്രീ. കെ. ബാബു MLA, ലൈസൻസിങ് ബോർഡ് മെമ്പർ ശ്രീ. പി.സി. വിഷ്ണുനാഥ് MLA ലൈസൻസിങ് ബോർഡ് മെമ്പർ തുടങ്ങിയവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കും.




