Wednesday, April 8, 2026
Google search engine
Homeതെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് തണലായി.. സ്നേഹത്തിന്റെ പൊതു ചോറുമായി അജു

തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് തണലായി.. സ്നേഹത്തിന്റെ പൊതു ചോറുമായി അജു

തിരുവനന്തപുരം: വിശപ്പു ഒരു യാഥാർത്ഥ്യമാണ് ഒരു ചാൺ വയറിനാണ് ജോലി തേടുന്നതാണെന്ന് പറയുമ്പോൾ ചിരിക്കാറുണ്ട് പലരും വിശപ്പ് പലപ്പോഴും കണ്ണുകളെ ഇറക്കിയിടയ്ക്കാൻ പ്രേരിപ്പിക്കുന്ന പച്ചയായ യാഥാർത്ഥ്യം തന്നെയാണ് നമ്പർവൺ കേരളമാണെന്ന് ടാഗ് ചാർത്തി അഭിമാനിക്കുന്ന നമ്മൾ നിത്യേനെ തെരുവോരങ്ങളിൽ വിശപ്പിന്റെ വിലയറിയുന്ന വരെ കാണാതെ മറഞ്ഞു പോവുകയാണ് എന്നാൽ തലസ്ഥാനത്തെ ഈ പൊള്ളുന്ന കാഴ്ചകൾക്ക് ആറു വർഷമായി വിശക്കുന്ന വയറുകൾ തേടി സ്നേഹത്താൽ പൊതിച്ചോറിന്റെ പുണ്യം വിളമ്പുകയാണ് യുവാവ് ഇതിനായി ആരിൽ നിന്നും സഹായങ്ങൾ സ്വീകരിക്കാതെ സ്വന്തം അധ്വാനത്തിൽ ഒരല്പം മാറ്റിവച്ചാണ് ആര്യനാട് മീനാങ്കൽ എം ആർ കെ ഹൗസിൽ അജു k മധു ഈ പുണ്യ പ്രവർത്തി ചെയ്യുന്നത് പൊതിച്ചോറ് തയ്യാറാക്കൽ പൊതിച്ചോറ് തയ്യാറാക്കൽ ദിവസേന മീനാങ്കൽ നിന്ന് തലസ്ഥാന നഗരിയിൽ എത്തിക്കൽ എന്നിവയൊക്കെ അജുവിന് നാടിനോടുള്ള കടമയായാണ് കരുതുന്നത് കോവിഡ് രണ്ടാം വരവിൽ രാജ്യം പകച്ചു നിൽക്കുമ്പോൾ സാമൂഹിക പ്രവർത്തകൻ സേവന ദൗത്യമായി മുന്നിലുണ്ടായിരുന്നു ആര്യനാട് വിതുര പഞ്ചായത്തുകളിലെ കോവിഡ് രോഗികൾക്ക് സൗജന്യമായി ഭക്ഷണം മരുന്ന് എത്തിക്കുകയായിരുന്നു അജു വിശക്കുന്നവന്റെ വെളിപ്പുറത്ത് എത്തുന്നു തെരുവിൽ കഴിയുന്നവരെ പുനരധിവാസകേന്ദ്രങ്ങളിലേക്ക് മാറ്റാൻ മേയർ നടപടി സ്വീകരിക്കാത്തതിനാൽ നഗരസഭയുടെ മുന്നിൽ തോർത്ത് വിരിച്ച് ഉപവാസം കിടന്നു തമ്പാനൂർ ഡ്രൈനേജിന്റെ ശോചനീയ അവസ്ഥയുമായി ബന്ധപ്പെട്ട് റോഡിൽ കിടന്ന് ഡീസൽ പെട്രോൾ വില വർധനത്തിനെതിരെ പമ്പിൽ ഒറ്റക്കാൽ സമരം നടത്തിയും ഒക്കെ സാധാരണക്കാരുടെ ശബ്ദമായി മാറുകയാണ് അജു മക്കൾ ഉപേക്ഷിക്കപ്പെട്ട അമ്മമാർ അച്ഛന്മാരെ ഓർഫനേജുകളിലേക്ക് മാറ്റുകയും അവരുടെ മരണശേഷം മക്കൾ മൃതശരീരം ഏറ്റുവാങ്ങാത്തതിനാൽ കർമ്മങ്ങൾ ചെയ്തു മറവ് ചെയ്യുകയും ചെയ്യാറുണ്ട് കൂടാതെ വിശേഷ ദിവസങ്ങളായ ഓണത്തിന് സദ്യ തെരുവോരങ്ങളിൽ നൽകുകയും , ക്രിസ്മസ്, പെരുന്നാൾ ദിനത്തിന് കേക്ക്,ബിരിയാണി നൽകുകയും ചെയ്യാറുണ്ട് നിർധരായ വിദ്യാർഥികൾക്ക് സ്കൂൾ തുറക്കുമ്പോൾ പഠനോപകരണങ്ങൾ വർഷങ്ങളായി നൽകി വരാറുണ്ട് നിർധന കുടുംബത്തിന് ഭക്ഷ്യ കിറ്റുകളും അജുവിന്റെ നേതൃത്വത്തിൽ നൽകി വരാറുണ്ട് സാമൂഹ്യ സേവനത്തിന് തന്റെ ജീവിതം തന്നെ മാറ്റിവെച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments