Monday, June 15, 2026
Google search engine
Homeകരുതലിന്റെ കൈകളുമായി കലർപ്പില്ലാതെ KCCS ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്

കരുതലിന്റെ കൈകളുമായി കലർപ്പില്ലാതെ KCCS ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്

കോലിയക്കോട് കൺസ്യൂമർ സഹകരണ സംഘത്തിൻ്റെ നേത്യത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ നെല്ലനാട് പഞ്ചായത്തുകളിലെ കർഷകരുടെ കാർഷിക വിഭവങ്ങൾ സംഭരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി വില്പ്‌പന നടത്തി കർഷകർക്ക് ന്യായവില ലഭിക്കുക എന്ന ലക്ഷ്യത്തോടെ 2020 നവംബർ 20 ന് തങ്കമല ആസമാനമായി KCCS ഫാർമേഴ്സ് പ്രൊസാർ കമ്പനി ഇന്ത്യൻ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു‌.

1989 ൽ രജിസ്റ്റർ ചെയ്ത കോലിയക്കോട് കൺസ്യൂമർ സഹകരണ സംഘത്തിൻ പ്രവർത്തന മേഖല നെടുമങ്ങാട് താലൂക്കും പോത്തൻകോട് പഞ്ചായത്തിൻ്റെ നേതാജിപുരം, പോത്തൻകോട് ടൗൺ വാർഡുകളുമാണ്. സംഘം കൺസ്യൂമർ സ്റ്റോറുകൾ, ഡിപ്പാർട്ട്മെൻറ് സ്റ്റോർ, നീതി സ്റ്റോർ, നീതി മെഡിക്കൽസ്, ഹാർഡ് വെയർ, ടെക്സ്റ്റയിൽസ്, വളം, ഹോം അപ്ലയൻസ്, ഫർണിച്ചർ മാർട്ട് എന്നിവയും പാൽ ഉൽപ്പന്നങ്ങൾ, വെളിച്ചെണ്ണ ഉൾപ്പെടെയുള്ളവ വിപണനം ചെയ്യുന്നതിന് 15 സഞ്ചരിക്കുന്ന വ്യാപാര ശാലകൾ എന്നിവയും നടത്തി വരുന്നു. ഇത് കൂടാതെ വേളാവൂരിൽ ഭാരത് പെട്രോളിയം കമ്പനിയുടെ ഒരു പെട്രോൾ പമ്പും വെഞ്ഞാറമൂട് നെല്ലനാട് എന്ന സിലത്ത് ഒരു പാക്കേജിട് ഡ്രിംഗിംങ്ക് വാട്ടർ യൂണിറ്റും സംഘത്തിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. ഏഴായിരത്തോളം വരുന്ന ഗ്രന്ഥശേഖരമുള്ള എം. അപ്പുക്കുട്ടൻപിള്ള സ്‌മാരക സഹകരണ ചിൽഡ്രൻസ് & റഫറൻസ് ലൈബ്രറിയും ചിരപ്പൻകോട് ശ്രീധരൻനായർ സ്മ‌ാരക സഹകരണ ആശുപത്രി, ലാബ്, പാലിയേററീവ് കെയർ, ക്ലീനിക്, ആംബുലൻസ്, ഫിസിയോതെറാപ്പി എന്നിവയും പ്രവർത്തിച്ചു വരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കു പുറമെ നിക്ഷേപം, ചിട്ടി, വിവിധ തരം വായ്‌പകൾ എന്നിവ ഉൾപ്പെടുന്ന ബാങ്കിംഗ് പ്രവർത്തനങ്ങളും നടത്തുന്നു. സംഘത്തിൻ്റെ വാർഷിക വിററുവരവ് 50 കോടി രൂപയും ഒരു വർഷത്തെ ആകെ ബിസിനസ് 150 കോടി രൂപയുമാണ്. സംഘം കഴിഞ്ഞ കുറെ വർഷങ്ങളിലായി ലാഭത്തിലാണ് പ്രവർത്തിച്ചു വരുന്നത്.

കമ്പനിയുടെ നേതൃത്വത്തിൽ മണിക്കൂറിൽ 3000 ലിററർ പ്രൊസസിംഗ് ശേഷിയുള്ള വായറി പ്ലാൻ്റും പ്രതിദിനം 600 ലിറ്ററ്റർ ഉല്പ്‌പാദന ശേഷിയുള്ള വെളിച്ചെണ്ണ പ്ലാൻ്റും, കമ്പനിക്ക് ആവശ്യമായ ബോട്ടിലുകൾ നിർമ്മിക്കുന്നതിന് ഒരു ബോട്ടിൽ നിർമ്മാണ യൂണിററും ചാണകപൊടി കോഴിക്കാരം ആട്ടിൻ കാഷ്‌ടം എന്നിവ പാക്ക് ചെയ്‌തു വിൽക്കുന്ന വളം യൂണിററും പ്രവർത്തിച്ചു വരുന്നു. കമ്പനി ചാൽ, തൈര്, സംഭാരം എന്നിവ പാക്കററിലും ബോട്ടിലിലും, വെളിച്ചെണ്ണ, നെയ്യ് എന്നിവയും ഗോൾഡൻ ഹിൽ എന്ന ബ്രാൻ്റിൽ വിപണനം നടത്തുന്നു.

കമ്പനിയുടെ ഉൽപ്പന്നങ്ങൾ കോലിയക്കോട് കൺസ്യൂമർ സഹകരണ സംഘത്തിൻ്റെ 15 സഞ്ചരിക്കുന്ന വിൽപ്പന ശാലകൾ മുഖാന്തിരം വിൽപ്പന നടത്തി വരുന്നു കൂടാതെ കമ്പനി നേരിട്ട് നടത്തുന്ന 2 സെയിൽസ് കൗണ്ടറുകളും പ്രവർത്തിച്ചു വരുന്നു. കമ്പനിയിൽ 35 ജീവനക്കാരും സൊസൈററിയുടെ റൂട്ടുകളിലായി 22 ജീവനക്കാരും ജോലി ചെയ്‌തു വരുന്നു. ഇതിൽ 17 സ്ത്രി ജീവനക്കാരാണ്. കമ്പനിയിൽ 340 ഓഹരി ഉടമകൾ ഉണ്ട്. പ്രതിദിനം 5000 ലിറ്റാർ പാലും 1000ലിറ്റർ തൈലും വിൽപന നടത്തി വരുന്നു. മാതൃകാ ഫാമിൽ നിന്നും 400 ലി റ്ററർ പാലും 600 കോഴി മുട്ടകളും ലഭിക്കുന്നു

കമ്പനിയുടെ വിറ്റുവരവ്

2022-23 4.5 കോടി

2023-24 -8.1 കോടി

2024-25 11 കോടി

2025 -2026 ൽ 13 കോടി വിററുവാവ് പ്രതീക്ഷിക്കുന്നു.

കൺസ്യൂമർ സഹകരണ സംഘത്തിൻ്റെ 1 ഏക്കർ 65 സെൻറ് വസ്തു പാട്ടത്തിന് എടുത്താണ് കമ്പനി പ്രവർത്തിക്കുന്നത് സ്വന്തമായി വാങ്ങിയ 1.72 ഏക്കർ സിമലര് കമ്പനി ഭാവി പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യങ്ങൾ ആലോചിച്ച് വരുന്നു. കെ സി സി എസ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ വാണിജ്യ ഉൽപാദനം ആരംഭിച്ചിട്ട് 2026 മാർച്ച് മാസം 27 ന് 4 വർഷം പൂർത്തിയാക്കുകയാണ്. 4-ാം വാർഷിക ആഘോഷത്തിൻ്റെ ദാനമായി കമ്പനിയുടെ (പ്രവർത്തന വിപുലീകരണത്തെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ആശയ സംവാദം നടത്തുന്നതിനും നിർദ്ദേശങ്ങൾ സ്വരൂപിയ്ക്കുന്നതിനും വേണ്ടി ഭരണസമിതി അംഗങ്ങളെയും ജീവനക്കാരുടെ പ്രതിനിധികളെയും മററ്റ് പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് 24 ന് വിഷൻ 2026 എന്ന ഒരു പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. അതോടൊപ്പം പ്ലാന്റും ഹാമും സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. കമ്പനിയുടെ 4-ാം വാർഷികം ഓർച്ച് 27 5pm ന് ഡയറി അങ്കണത്തിൽ വച്ച് നടത്തുന്നു. ശ്രീ പിരപ്പൻകോട് മുരളി എക്‌സ് എം എൽ എ യും പത്മശ്രീ.ഡോ.ജെ ഹരീന്ദ്രൻ നായർ മാനേജിംഗ് ഡയറക്‌ടർ പങ്കജ കസ്‌തൂരി ഗ്രൂപ് ഓഫ് ഇൻസ്റ്റിറൂഷൻസ്)മുഖ്യ അഥിതി ആയും പങ്കെടുക്കുന്നു. 1 ലിറ്റർ കവർ പാലിന്റെ വിപണ ഉദ്‌ഘാടനവും കഴിഞ്ഞ വർഷം കൂടുതൽ വിൽപന നടത്തിയവർക്കുള്ള പ്രോത്സാഹന സമ്മാനവും തദവസരത്തിൽ നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments