വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പും ഇന്റേൺഷിപ്പും ചെയ്യുവാനുള്ള അറിയിപ്പും ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിലും, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ഇന്റേൺഷിപ്പ് അനുവദിക്കുന്നതിനുള്ള കേന്ദ്രീകൃത കൗൺസിലിങും മോപ്പ് അപ്പ് അലോട്ട്മെന്റും ഏപ്രിൽ 29ന് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. വിശദ വിവരങ്ങൾക്കും വിജ്ഞാപനത്തിനും www.dme.kerala.gov.in സൈറ്റ് സന്ദർശിക്കുക.




