Saturday, June 13, 2026
Google search engine
Homeപട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് പ്രാധാന്യം: മന്ത്രി കെ എ തുളസി.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് പ്രാധാന്യം: മന്ത്രി കെ എ തുളസി.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി നിര്‍ദ്ദേശം സമര്‍പ്പിക്കുമ്പോള്‍ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. പി എം അജയ് (പ്രധാന്‍മന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന) പദ്ധതിയുടെ 2026-27 വര്‍ഷത്തേക്കുള്ള കര്‍മപദ്ധതി അംഗീകരിക്കുന്നതിനായി പട്ടികജാതി പട്ടികവര്‍ഗ ജില്ലാതല കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നൂതനമായതും, അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും പദ്ധതിപുരോഗതി കൃത്യമായ വിലയിരുത്തി ഉറപ്പാക്കുകയും വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ആറ് പദ്ധതികള്‍ക്ക് സമിതിയുടെ അംഗീകാരം ലഭിച്ചു. ക്ഷീരവികസന വകുപ്പിന്റെ ഡയറി യൂണിറ്റുകള്‍ സ്ഥാപിക്കല്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, പരിശീലനം എന്നിവ ഉള്‍പ്പെടുന്ന 80.70 ലക്ഷം രൂപയുടെ പദ്ധതി, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കൊല്ലങ്കോട് കൈത്തറി സഹകരണ സംഘത്തിന് മൂലധന ഗ്രാന്‍ഡിനായി 20 ലക്ഷം രൂപയുടെ പദ്ധതി, അസാപ്പിന്റെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കായി 32.85 ലക്ഷം രൂപയുടെ പദ്ധതി, ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ മണ്ണാന്‍ സമുദായത്തില്‍പ്പെട്ട അലക്കുതൊഴിലാളി കുടുംബങ്ങള്‍ക്ക് 2.40 ലക്ഷം രൂപയുടെ തൊഴില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതി, തൃത്താല ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിനായി മൂന്ന് കോടി രൂപ, അഞ്ച് ലക്ഷം രൂപയുടെ വോളിബോള്‍ കോര്‍ട്ട് നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് അംഗീകരിച്ചത്. അംഗീകാരം ലഭിച്ച പദ്ധതികള്‍ തുടര്‍നടപടികള്‍ക്കായി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും.

ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഇന്‍ചാര്‍ജ്) എന്‍ സരിത അധ്യക്ഷയായി. പി പി സുമോദ് എം എല്‍ എ, എ.ഡി.എം കെ സുനില്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments