Tuesday, July 21, 2026
Google search engine
Homeവിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേൽക്കും

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേൽക്കും

​തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. യു.പി. രാജീവിനെ നിയമിച്ചു. നിലവിൽ വി.എസ്.എസ്.സി.യിലെ അസോസിയേറ്റ് ഡയറക്ടർ (R&D) ആയി സേവനമനുഷ്ഠിച്ചു വരികയാണ്.

​റോക്കറ്റ് കൺട്രോൾ ആൻഡ് ഗൈഡൻസ് (Rocket Control & Guidance) വിഭാഗത്തിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള ഡോ. രാജീവ്, ഐ.എസ്.ആർ.ഒ.യുടെ ചരിത്രപ്രധാനമായ ഒട്ടുമിക്ക വിക്ഷേപണ വാഹനങ്ങളുടെയും (Launch Vehicles) മിഷൻ ഡിസൈനിലും സിമുലേഷനിലും (Mission Simulation) നേതൃത്വം നൽകിയ വ്യക്തിയാണ്.

​തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ (CET) നിന്ന് ‘അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ’ ബിരുദവും NIT കോഴിക്കോടിൽ നിന്ന് ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് അദ്ദേഹം ഐ.എസ്.ആർ.ഒ.യിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് IISC ബംഗളുരുവിൽ നിന്ന് PhD പൂർത്തിയാക്കി.

​കൊല്ലം പത്തനാപുരം സ്വദേശിയായ ഡോ. രാജീവ്, ശ്രീ ഉണ്ണികൃഷ്ണൻ നായരുടെയും ശ്രീമതി പത്മാക്ഷിയമ്മയുടെയും മകനാണ്. വി.എസ്.എസ്.സി.യിലെ മുതിർന്ന ശാസ്ത്രജ്ഞയായ Dr ആശ P നായർ ആണ് പത്നി. പാർവതി നായർ (B. Tech) മകളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments