Tuesday, July 21, 2026
Google search engine
Homeവയോജന ക്ഷേമ പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കാൻ തദ്ദേശഭരണ മേധാവികളുടെ യോഗം ജൂലൈ 6ന്*

വയോജന ക്ഷേമ പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കാൻ തദ്ദേശഭരണ മേധാവികളുടെ യോഗം ജൂലൈ 6ന്*

വയോജന ക്ഷേമത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ വകയിരുത്തുന്ന ഫണ്ട് കൂടുതൽ കാര്യക്ഷമമായും ഫലപ്രദമായും വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന വയോജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല യോഗം ജൂലൈ 6 രാവിലെ 11ന് തിരുവനന്തപുരം തമ്പാനൂരിലെ ചൈത്രം കെ.ടി.ഡി.സി. ഹോട്ടലിൽ നടക്കും. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനും പുനരധിവാസം ശക്തിപ്പെടുത്തുന്നതിനും അവരുടെ കഴിവുകളും അനുഭവസമ്പത്തും സമൂഹത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനുമുള്ള മാർഗനിർദേശങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്നതിനായി നിയമപ്രകാരം രൂപീകരിച്ച കേരള സംസ്ഥാന വയോജന കമ്മീഷൻ സംസ്ഥാനത്തെ 14 ജില്ലകളിലും സന്ദർശനം നടത്തി വയോജന മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ വിലയിരുത്തുകയും ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുകയും ചെയ്തുവരികയാണ്. ഇതിന്റെ തുടർച്ചയായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വയോജന ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി സംസ്ഥാനത്തെ തദ്ദേശഭരണ മേധാവികളുമായി പ്രത്യേക ചർച്ച സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ കോർപറേഷൻ മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ, മുൻസിപ്പൽ ചെയർമാൻസ് ചേംബർ എന്നിവയുടെ ഭാരവാഹികൾ, സംസ്ഥാന പ്ലാനിംഗ് ബോർഡ്, കില, സംസ്ഥാന വയോജന വകുപ്പ് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments