Friday, September 4, 2026
Google search engine
Homeകാട്ടുപോത്ത് ആക്രമണം

കാട്ടുപോത്ത് ആക്രമണം

*ബഷീറിന്റെ വീട്ടിലെത്തി മന്ത്രി ഷിബു ബേബി ജോൺ*

കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപെട്ട ചുമട്ടുതൊഴിലാളിയായ ബഷീറിന്റെ വീട്ടിലെത്തി ദുഃഖം പങ്കിട്ട് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും സമാശ്വാസ ധനസഹായമായി അനുവദിച്ച 10 ലക്ഷം രൂപയിൽ 5 ലക്ഷം കഴിഞ്ഞദിവസം കുടുംബത്തിന് കൈമാറിയിരുന്നു. ബാക്കി തുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി കാലതാമസം കൂടാതെ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി. കുടുംബത്തിന് സർക്കാരിന്റെ തുടർപിന്തുണ ഉണ്ടാകും.

വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കാൻ വിപുലമായപദ്ധതി തയ്യാറാക്കും. വനാതിർത്തിപങ്കിടുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗം നടത്തും. താഴെത്തട്ടിലേക്ക് വ്യാപിക്കുന്ന പ്രതിരോധ-നിരീക്ഷണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ഇത്തവണത്തെ ബജറ്റിൽ വന്യമൃഗ സംഘർഷം ചെറുക്കാനുള്ള പ്രവർത്തനങ്ങൾക്ക് 192 കോടി രൂപ വകയിരുത്തി.

കുളത്തൂപ്പുഴ വനമേഖലയിലെ ജനങ്ങളുടെ സുരക്ഷഉറപ്പാക്കാൻ സോളാർവേലി നിർമ്മിക്കുന്ന പ്രവർത്തി തുടരുകയാണ്.
വന്യജീവി ആക്രമണം തടയാൻ മേഖലയിൽ രാത്രികാല പട്രോളിങ് കൂടുതൽ ശക്തമാക്കിയെന്നും അദ്ദേഹം അറിയിച്ചു.

പുനലൂർ ഡി എഫ് ഒ ഷാജി കുമാർ, അഞ്ചൽ ആർഎഫ്ഒ ദിവ്യ, വനംവകുദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments