Thursday, September 3, 2026
Google search engine
HomeNewsKerala Newsസ്വാതന്ത്ര്യ ദിനത്തിൽ വേറിട്ട പ്രവർത്തനമായി മാറിയ തിരുവനന്തപുരം മേഖലയിലെ "സ്നേഹ സ്പർശം"

സ്വാതന്ത്ര്യ ദിനത്തിൽ വേറിട്ട പ്രവർത്തനമായി മാറിയ തിരുവനന്തപുരം മേഖലയിലെ “സ്നേഹ സ്പർശം”

തിരുവനന്തപുരം:
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, തിരുവനന്തപുരം മേഖല സംഘടിപ്പിച്ച “സ്നേഹ സ്പർശം”, സമൂഹ കാരുണ്യ പദ്ധതി തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അംഗങ്ങളിൽ നിന്നും ശേഖരിച്ച വീൽചെയറുകൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ പ്രസിഡൻറ് പാട്രിക് ജോർജിൽ നിന്നും ജനറൽ ആശുപത്രി ആർഎംഒ ഡോക്ടർ ജയകുമാർ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി സതീഷ് കവടിയാർ, സംസ്ഥാന കമ്മിറ്റി അംഗം ആർ വി മധു എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി യദുകുല കുമാർ, സജയ് കുമാർ, അജിത് സ്മാർട്ട്, മോഹനചന്ദ്രൻ നായർ, അനന്തകൃഷ്ണൻ, സജി ഉത്തരംകോട്, രത്നകുമാർ, നാഗരാജു, ജോസഫ്, സെൻരാജ്, സുരേഷ് കുമാർ, ശ്രീജി,വിഷ്ണു, രാജ്മോഹൻ, വെങ്കട്ട് എന്നീ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ജനറൽ ആശുപത്രി ചീഫ് നഴ്സിംഗ് ഓഫീസർ ഹെഡ് നേഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാർക്കൊപ്പം ധാരാളം അംഗങ്ങളും പങ്കെടുത്തത് വൻ വിജയമായി. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നടത്തുന്ന പ്രവർത്തനത്തിന് മാറ്റുകൂട്ടുന്നതായി തിരുവനന്തപുരം മേഖലയുടെ മാതൃക പ്രവർത്തനമായ “സ്നേഹ സ്പർശം” പദ്ധതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments