Thursday, September 3, 2026
Google search engine
Homeകെ. ഡി. ഓ.(KD0)  ഓണാഘോഷവും കുടുംബസംഗമവും.

കെ. ഡി. ഓ.(KD0)  ഓണാഘോഷവും കുടുംബസംഗമവും.

കണിയാപുരം : കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ തോട്ടിൻകര ഗാർഡൻസിൽ സംഘടിപ്പിച്ച ഓണാഘോഷവും, കുടുംബസംഗമവും സീനിയർ സിവിൽ ജഡ്ജ് എസ്. ഷംനാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു. മതേതരത്വവും, സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം കൂട്ടായ്മകൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനു നേതൃത്വം നൽകുന്ന കെ ഡി ഓ ഭാരവാഹികളെ അഭിനന്ദിച്ചു. കെ.ഡി.ഓ. ചെയർമാൻ നൗഷാദ് തോട്ടിൻകര അധ്യക്ഷത വഹിച്ചു.പെർഫെക്ട് ഗ്രൂപ്പ് എംഡി അഡ്വ. സിറാജുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജസീം മഹാണി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിപിൻ, സർക്കിൾ ഇൻസ്പെക്ടർ ഹേമന്ത്, സൈക്കോളജിക്കൽ കൗൺസിലർ ഡോ. കെ പി അഹമ്മദ് മൗലവി, കരിച്ചാറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഹിലാൽ, മുസ്ലിം ലീഗ് നേതാക്കളായ കെഎച്ച്എം അഷറഫ്, കെ എച്ച് എം മുനീർ, കണിയാപുരം ഹലീം, സിനിമാ സീരിയൽ താരങ്ങളായ ജീജാ സുരേന്ദ്രൻ, ശിവമുരളി കലാസാംസ്കാരിക- സാമൂഹിക -രാഷ്ട്രീയ- രംഗത്തെ പ്രമുഖരായ കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് നിക്കോളാസ്,
അഡ്വ. ഫസീഹ റഹീം, എം. എച്ച്. സുലൈമാൻ, കഠിനംകുളം ജോയ്, ഉനൈസാ അൻസാരി, വിഴിഞ്ഞം പോർട്ട് മെമ്പർ വെമ്പായം നസീർ, ചാന്നാങ്കര ജയപ്രകാശ്, പിരപ്പൻകോട് ശ്യാം കുമാർ, മുജീബ് റഹ്മാൻ, പൊടിമോൻ അഷറഫ്, ഷുഹൈബ്, കേരളകൗമുദി സുരേഷ്, ബിജു അബ്ദുസ്സലാം ഷിറാസ്, മിഥുൻ, മണ്ണിൽ അഷറഫ്, മുനീർ പള്ളിനട അഷറഫ് ചാന്നാങ്കര, സജീർ, സത്താർ, ഹാഷിർ, റാഫി തുടങ്ങിയവർ പങ്കെടുത്തു. ആലുംമൂട് സഫർ സ്വാഗതവും, കരിച്ചാറ ഷാജി കൃതജ്ഞതയും പറഞ്ഞു. ചലച്ചിത്ര നടനും, ഗായകനുമായ മുരളീകൃഷ്ണൻ മാവേലിയുടെ വേഷത്തിൽ ചടങ്ങിന്റെ ആദ്യാവസാനം നിറഞ്ഞുനിന്നു. സമീർ കെ. തങ്ങൾ, ഷാജത്, അബൂബക്കർ, വിഴിഞ്ഞം ഇസ്മയിൽ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്നും, വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments