Monday, October 19, 2026
Google search engine
HomeNewsറിതം വോയിസ് ഓഫ് കേരളയുടെ ഹൃദയരാഗങ്ങൾ സംഗീതനിശ

റിതം വോയിസ് ഓഫ് കേരളയുടെ ഹൃദയരാഗങ്ങൾ സംഗീതനിശ

തിരുവനന്തപുരം റിതം വോയിസ് ഓഫ് കേരള സംഗീത കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയായ ഹൃദയരാഗങ്ങൾ സ്റ്റാച്യു പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണിഗായകൻ എം രാധാകൃഷ്ണൻ ആർ വി കെ ലൈറ്റ് & സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു .കെ. ഡി. ഒ.ചെയർമാൻ നൗഷാദ് തോട്ടിൻകര,ദേശീയ മലയാള വേദി പ്രസിഡന്റ് മുജീബ് റഹ്മാൻ, ,ഫിലിം പി. ആർ. ഒ അജയ് തുണ്ടത്തിൽ, കവിയത്രി ഷംസ്‌ ആബ്ദീൻ, അഡ്വ. ഫസീഹ റഹീം,ജോസഫ് ഡിക്രൂസ്, സൈനുലാബ്ദീൻ സെക്രട്ടറി സമീർ കെ തങ്ങൾ,വിഴിഞ്ഞം ഷാജത്ത്, അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു .തുടർന്ന് പിന്നണി ഗായകരുടെ നേതൃത്വത്തിൽ ഗാനമേളയും, അസ്ന റഷീദിന്റെ നൃത്തവും നടന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments