Monday, April 6, 2026
Google search engine
HomeSportകെസിഎല്‍ സീസണ്‍2- കളിക്കളത്തില്‍ കരുത്ത് കാട്ടാന്‍ കൊച്ചിയുടെ നീലക്കടുവകള്‍

കെസിഎല്‍ സീസണ്‍2- കളിക്കളത്തില്‍ കരുത്ത് കാട്ടാന്‍ കൊച്ചിയുടെ നീലക്കടുവകള്‍

തിരുവനന്തപുരം: സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സംതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈ?ഗേഴ്‌സിന്റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ രണ്ടാം സീസണെത്തുന്നത്.

സാലി വിശ്വനാഥ് നയിക്കുന്ന ടീമിന്റെ പ്രധാന പ്രതീക്ഷ സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ്.ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജുവിന്റെ വരവ് ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാക്കിയിട്ടുണ്ട്. സഞ്ജുവിനൊപ്പം തകര്‍ത്തടിക്കാന്‍ കെല്പുള്ള യുവതാരങ്ങള്‍ ഒട്ടേറെയുണ്ട്. ഒപ്പം ഓള്‍ റൗണ്ട് മികവും മികച്ച ബൗളമാരും ഉള്ള ടീമാണ് ഇത്തവണ കൊച്ചിയുടേത്.

കഴിഞ്ഞ തവണ ടീമിനായുള്ള റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോബിന്‍ ജോബി ഇത്തവണയും കൊച്ചിക്കൊപ്പമുണ്ട്.  നിഖില്‍ തോട്ടത്ത്, വിപുല്‍ ശക്തി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ തുടങ്ങിയവര്‍ ബാറ്റിങ് നിരയിലുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരുടെ നീണ്ട നിരയാണ് ടീമിന്റെ പ്രധാന കരുത്ത്. വിനൂപ് മനോഹരന്‍, കെ ജെ രാകേഷ്, ജെറിന്‍ പി എസ്, അഖില്‍ കെ ജി, മൊഹമ്മദ് ആഷിക് തുടങ്ങിയവരാണ് ഓള്‍ റൗണ്ടര്‍മാര്‍. വേ?ഗം കൊണ്ട് വിസ്മയിപ്പിക്കുന്ന കെ എം ആസിഫും അഖിന്‍ സത്താറുമാണ് പേസ് ബൗളിങ് നിരയിലുള്ള പ്രമുഖ താരങ്ങള്‍. വിനൂപ് മനോഹരനും ജെറിനും കെ ജെ രാകേഷിനുമൊപ്പം എന്‍ അഫ്രാദും അടങ്ങുന്ന സ്പിന്‍ നിരയും ശക്തം.

മുന്‍കേരള താരവും ഇന്ത്യന്‍ അണ്ടര്‍ 19 ടീമം?ഗവുമായ റൈഫി വിന്‍സെന്റ് ?ഗോമസാണ് കൊച്ചി ബ്ലൂ ടൈ?ഗേഴ്‌സിന്റെ ഹെഡ് കോച്ച്.  പോണ്ടിച്ചേരി ടീമിന്റെ രഞ്ജി കോച്ചായും ടീം സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള റൈഫി,
രാജസ്ഥാന്‍ റോയല്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് കോച്ചുമായിരുന്നു.  മുന്‍ രഞ്ജി താരം സി എം ദീപക്കാണ് കോച്ചിങ് ഡയറക്ടര്‍. എ ടി രാജാമണി, സനുത് ഇബ്രാഹിം, എസ് അനീഷ് എന്നിവരാണ് മറ്റ് പരിശീലകര്‍. റോബര്‍ട്ട് ഫെര്‍ണാണ്ടസ്, ഉണ്ണികൃഷ്ണന്‍, ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ്, സജി സോമസുന്ദരം, ?ഗബ്രിയേല്‍ ബെന്‍, മാത്യു ചെറിയാന്‍ എന്നിവരും സപ്പോര്‍ട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ട്.

ടീമം?ഗങ്ങള്‍ – സാലി വിശ്വനാഥ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, വിനൂപ് മനോഹരന്‍, കെ ജെ രാകേഷ്, അഖിന്‍ സത്താര്‍, കെ എം ആസിഫ്, നിഖില്‍ തോട്ടത്ത്, ജെറിന്‍ പി എസ്, ജോബിന്‍ ജോബി, ആതിഫ് ബിന്‍ അഷ്‌റഫ്, അജീഷ് കെ, മുഹമ്മദ് ഷാനു, വിപുല്‍ ശക്തി, അഫ്രാദ് എന്‍,  മുഹമ്മദ് ആഷിക്, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, അഖില്‍ കെ ജി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments