Tuesday, April 7, 2026
Google search engine
HomeTechnologyടെക്നോളജി എക്സ്പീരിയന്‍സുമായി ഡൈസണ്‍ സ്റ്റോര്‍ തിരുവനന്തപുരത്ത്

ടെക്നോളജി എക്സ്പീരിയന്‍സുമായി ഡൈസണ്‍ സ്റ്റോര്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രശ്ന പരിഹാരം സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുകയെന്ന് ലക്ഷ്യത്തോടെ ഡൈസണ്‍ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യസ്റ്റോര്‍ തുറന്നു. രാജ്യത്തെ ഡൈസണിന്റെ 28ാമത് സ്റ്റോറാണ് ഇന്നലെ തിരുവനന്തപുരം ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതുവഴി ഇന്ററാക്ടീവ് റീട്ടെയില്‍ ഇടങ്ങളുടെ തുടര്‍ച്ചയായ വിപുലീകരണത്തിലൂടെ, രാജ്യത്തുടനീളമുള്ള കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഡൈസണ്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത പ്രായോഗിക അനുഭവം ഉറപ്പാക്കിയും, വാങ്ങുന്നതിന് മുമ്പ് ട്രൈ ചെയ്യാനാകുമെന്ന റീട്ടെയില്‍ അനുഭവം നല്‍കിയും ആവശ്യങ്ങള്‍ക്കനുയോജ്യമായ മെഷീനുകളും അനുബന്ധ ഉപകരണവും നേരിട്ട് കണ്ടെത്താനാകുന്ന രീതിയിലാണ് സ്റ്റോര്‍ ക്രമീകരിച്ചിരിക്കുന്നത്.

ഫ്ളോര്‍ കെയര്‍, പരിസ്ഥിതി സംരക്ഷണം, സൗന്ദര്യം, ഓഡിയോ, ലൈറ്റിംഗ് എന്നിവയുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളുടെ പൂര്‍ണ പോര്‍ട്ട്ഫോളിയോ പ്രദര്‍ശിപ്പിക്കുന്ന ഡൈസണ്‍ സ്റ്റോര്‍, ഉപഭോക്താക്കള്‍ക്ക് തത്സമയം ഉത്പന്നങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ അവസരമൊരുക്കുന്നുണ്ടെന്നും ഡൈസണ്‍ വിദഗ്ധരില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങളും നല്‍കിക്കൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഡൈസണ്‍ അവസരമൊരുക്കുന്നതെന്ന് ഡൈസണ്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അങ്കിത് ജെയിന്‍ പറഞ്ഞു. ധാന്യങ്ങള്‍, കോണ്‍ഫെറ്റി, പൊടി എന്നിവയടക്കം തറകളിലും അവശിഷ്ടങ്ങളിലും ഡൈസണ്‍ വാക്വം ക്ലീനറുകളുടെ കാര്യക്ഷമത ഉപഭോക്താക്കള്‍ക്ക് കാണാന്‍ കഴിയും. ഡൈസണ്‍ എയര്‍ പ്യൂരിഫയറുകള്‍, ഡൈസണ്‍ എയര്‍സ്ട്രെയിറ്റ് സ്ട്രൈറ്റ്നര്‍, ഡൈസണ്‍ സൂപ്പര്‍സോണിക് ഹെയര്‍ ഡ്രയര്‍, ഡൈസണ്‍ എയര്‍റാപ്പ് ഐ ഡി മള്‍ട്ടി സ്‌റ്റൈലര്‍ തുടങ്ങിയ ഏറ്റവും പുതിയ ഡൈസണ്‍ ബ്യൂട്ടി ടെക്നോളജികള്‍ക്കൊപ്പം ഓഡിയോഫൈലുകള്‍ക്കായി ഡൈസന്റെ ഓഡിയോമാത്രം ഹെഡ്ഫോണുകളും ഓഡിയോ സോണും സ്റ്റോറില്‍ ഉള്‍പ്പെടുന്നു.

അതേസമയം സ്‌റ്റൈലിംഗ് സ്റ്റേഷനുകളില്‍, സ്‌റ്റൈലിസ്റ്റുകള്‍ ഡൈസണ്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തിഗത നിര്‍ദേശങ്ങളുംന വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ലൈവ് ഡെമോണ്സ്ട്രേഷന്‍സും നല്‍കുന്നു. ംംം.റ്യീിെ.ശി എന്ന വെബ്സൈറ്റ് വഴി സൗജന്യ ഇന്‍സ്റ്റോര്‍ സ്‌റ്റൈലിംഗ് അപ്പോയിന്റ്മെന്റുകളും ഡൈസണ്‍ വിദഗ്ധരില്‍ നിന്നുള്ള മാസ്റ്റര്‍ക്ലാസുകളും ബുക്ക് ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments