ന്യൂയോര്‍ക്ക്: രണ്ടുവട്ടം വനിതാ സിംഗിള്‍സ് ചാംപ്യനായ വീനസ് വില്യംസ് ഇത്തവണ യുഎസ് ഓപ്പണ്‍ ടെന്നിസ് കളിക്കും. നാല്‍പത്തിയഞ്ചുകാരിയായ വീനസിനു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയതായി സംഘാടകര്‍ അറിയിച്ചു. ഓഗസ്റ്റ് 25 മുതലാണ് ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ മത്സരങ്ങള്‍.
16 മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ മാസം കളത്തിലിറങ്ങി വാഷിങ്ടണ്‍ ഓപ്പണിലെ ആദ്യ റൗണ്ട് മത്സരം ജയിച്ച വീനസ്, ഒരു ഡബ്ല്യുടിഎ സിംഗിള്‍സ് മത്സരം ജയിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.




