Wednesday, April 8, 2026
Google search engine
HomeEntertainmentതമിഴ്‌നാട് സര്‍ക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി അവാര്‍ഡ് യേശുദാസിന്; ശ്വേത മോഹനും സായ് പല്ലവിക്കും കലൈ മാമണി...

തമിഴ്‌നാട് സര്‍ക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി അവാര്‍ഡ് യേശുദാസിന്; ശ്വേത മോഹനും സായ് പല്ലവിക്കും കലൈ മാമണി പുരസ്‌കാരം

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകന്‍ കെ.ജെ.യേശുദാസിന്. സംഗീത മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരം സമ്മാനിക്കുന്നത്.

ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്‌കാരം. 2021ലെ കലൈ മാമണി പുരസ്‌കാരമാണ് സായ് പല്ലവിക്ക് ലഭിച്ചത്. 2023 ലെ കലൈമാമണി പുരസ്‌കാരം ആണ് ശ്വേതയ്ക്ക് നല്‍കുന്നത്. അടുത്ത മാസം ചെന്നൈയില്‍ വച്ചായിരിക്കും പുരസ്‌കാര വിതരണം.

നടന്‍ എസ്.ജെ. സൂര്യയും സംവിധായകന്‍ ലിംഗുസ്വാമിയുമാണ് സായ് പല്ലവിക്ക് ഒപ്പം 2021ലെ കലൈ മാമണി പുരസ്‌കാരം അര്‍ഹരായത്. നടന്മാരായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു എന്നിവര്‍ക്കാണ് 2022ലെ കലൈമാമണി പുരസ്‌കാരം. നടന്‍ മണികണ്ഠന്‍, ജോര്‍ജ് മാരിയന്‍, ഛായാഗ്രാഹകന്‍ സന്തോഷ് കുമാര്‍, പിആര്‍ഒ നികില്‍ മരുകന്‍ എന്നിവരാണ് ശ്വേത മോഹനൊപ്പം 2023ലെ അവാര്‍ഡ് പങ്കിടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments