തിരുവനന്തപുരം: മതസൗഹാര്‍ദ്ദ കൂട്ടായ്മയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സംയുക്തമായി നടത്തിയ ചിങ്ങനിലാവ് 2025 തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒമ്പതാം വാര്‍ഡില്‍ കിടപ്പ് രോഗികള്‍ക്ക് ഓണക്കോടിയും ഓണസദ്യയും വിതരണം ചെയ്തു. കഴിഞ്ഞ 14 വര്‍ഷമായി നടത്തിവരുന്നതും, ഈ വര്‍ഷത്തെ നാലാമത് പ്രോഗ്രാമുമാണ് തിരുവനന്തപുരത്തെ ജനറല്‍ ഹോസ്പിറ്റലിലെ ഒമ്പതാം വാര്‍ഡിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും പുതുവസ്ത്രം, ഭക്ഷണം എന്നിവ നല്‍കി. ഡിസിസി പ്രസിഡന്റ് ശ്രീ കരഗളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുകയും വസ്ത്ര വിതരണം ശ്രീ എം എ വാഹിദ്(എക്‌സ് എംഎല്‍ എ) നിര്‍വഹിച്ചു അധ്യക്ഷന്‍ കൊയ്ത്തൂര്‍ക്കോണം സുന്ദരന്‍ . ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് നായര്‍. സി ജയചന്ദ്രന്‍ .തമ്പാനൂര്‍ ഹരി . കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്. ഐഎന്‍ടിസി ജില്ലാ വൈസ് പ്രസിഡണ്ട് പൊടിമോന്‍ അഷറഫ്. നേതാജിപുരം രാജു. തുടങ്ങി സമൂഹത്തിലെ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒത്തൊരുമിച്ച് ഈ മത സൗഹൃദ കൂട്ടായ്മയ്മക്കു നേതൃത്വം നല്‍കി.




