Sunday, April 12, 2026
Google search engine
HomeNewsKerala Newsതദ്ദേശ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുക ലക്ഷ്യം: എം.ബി. രാജേഷ്

തദ്ദേശ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുക ലക്ഷ്യം: എം.ബി. രാജേഷ്

തിരുവനന്തപുരം: രണ്ടു വര്‍ഷത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം പി രാജേഷ് പറഞ്ഞു. നവീകരിച്ച കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം നിലവില്‍ ksmart സേവനങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്നുണ്ട് കയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് കിട്ടേണ്ട സേവനങ്ങള്‍ ലോകത്തെവിടെ നിന്നും നേടാനാകും എന്നാല്‍ ഇത് എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കുന്നത് രണ്ടുവര്‍ഷം കൂടി വേണ്ടിവരും അതിനായി ഡിജിറ്റല്‍ സാക്ഷരത യജ്ഞം വിജയകരമായി നടപ്പാക്കുന്നുണ്ട് 21;57;000 പേര്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു കഴിഞ്ഞു . 30 സെക്കന്‍ഡിനുള്ളില്‍ ഇപ്പോള്‍ കെട്ടിട പെര്‍മിറ്റ് ലഭിക്കും 6 6 8 6 2 കെട്ടിടങ്ങള്‍ക്കാണ് ഇത്തരത്തില്‍ പെര്‍മിറ്റ് ലഭിച്ചത് പ്ലാന്‍ ചട്ട പ്രകാരം ആണെങ്കില്‍ അര മിനിറ്റോ അല്ലെങ്കില്‍ പരമാവധി ഒരു മിനിറ്റ് മതി പെര്‍മിറ്റ് വാട്‌സാപ്പില്‍ ലഭിക്കും വിവാഹ രജിസ്‌ട്രേഷന്‍ തദ്ദേശസ്ഥാപനങ്ങളില്‍ പോകാതെ വളരെ എളുപ്പത്തില്‍ ലഭിക്കും ദമ്പതികള്‍ ഒരേ സ്ഥലത്ത് വേണമെന്നില്ല 57; 519വിവാഹങ്ങളാണ് ഈ രീതിയില്‍ രജിസ്റ്റര്‍ ചെയ്തത്. കെ സ്മാര്‍ട്ട് വന്നതുകൊണ്ട് ജീവനക്കാരും കൂടുതല്‍ സ്മാര്‍ട്ട് ആയി രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ എന്ന ഓഫീസ് സമയം പൊളിച്ച എഴുതാന്‍ കഴിഞ്ഞു രാത്രി വൈകിയും അവധി ദിവസങ്ങളിലും വരെ ഫയലുകള്‍ നോക്കുന്ന അനവധി ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. നവീകരണം പൂര്‍ത്തിയാക്കിയതോടെ മികച്ച സൗകര്യങ്ങളോടുകൂടിയ പഞ്ചായത്ത് ഓഫീസിനായി കടുങ്ങല്ലൂര്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു തകര്‍ന്ന മുപ്പത്തടം ഏലൂക്കര റോഡിന്റെ പുനര്‍ നിര്‍മാണത്തിനായി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു വിരമിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് ഷിനോയി മുഖ്യമന്ത്രിയുടെ ഓഫീസ് മെഡലിന് അര്‍ഹനായ ബിനാനിപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുനില്‍കുമാര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജും ഉത്തേടന്‍ ആലങ്ങോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി കെ പി രവീന്ദ്രന്‍ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ വൈസ് പ്രസിഡന്റ് രാജലക്ഷ്മി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അബൂബക്കര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ പി കെ സലിം ഓമന ശിവശങ്കര്‍ കെഎസ് താരാനാഥ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ വിധു എ മേനോന്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments