Sunday, April 12, 2026
Google search engine
HomeNewsKerala Newsചന്ദനമരം വളര്‍ത്തി ലാഭമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുങ്ങുന്നു; നിയമം ഉടനെന്ന് മന്ത്രി ശശീന്ദ്രന്‍

ചന്ദനമരം വളര്‍ത്തി ലാഭമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുങ്ങുന്നു; നിയമം ഉടനെന്ന് മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: ചന്ദനത്തൈകള്‍ നട്ടുവളര്‍ത്തി കര്‍ഷകര്‍ക്ക് വരുമാനമുണ്ടാക്കാന്‍ അവസരമൊരുക്കുമെന്ന് വനം-വന്യജീവി സംരക്ഷണവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജില്‍ നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യപടിയായി സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വില്‍പ്പന നടത്താനുള്ള നിയമനിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. ഒരു കോടി ചന്ദനത്തൈകള്‍ കേരളത്തിലുടനീളം നട്ടുവളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. വില്‍പ്പന നടത്തുന്ന ചന്ദനമരത്തിന്റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ സാധിക്കും. സമഗ്രവനനയം പ്രഖ്യാപിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 കോളേജുകളെ നോളജ് പാര്‍ട്ണര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സായി പ്രഖ്യാപിച്ച് വനമേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ, അവബോധ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരപങ്കാളികളാക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. വനശ്രീയിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ട്രീ ബാങ്കിങ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments