Sunday, April 12, 2026
Google search engine
HomeNewsKerala Newsഎയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയസ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഒക്ടോബർ 6ന്

എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയസ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഒക്ടോബർ 6ന്

എയ്ഡഡ് സ്കൂളിലെ ജീവനക്കാരോടുള്ള നീതി നിഷേധത്തിനെതിരെയും നിഷേധിക്കപ്പെട്ട അവകാശ സംരക്ഷണത്തിന് വേണ്ടിയും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനെതിരെയും സ്കൂൾ മിനിസ്റ്റീരിയർ സ്റ്റാഫ് അസോസിയേഷൻറെ നേതൃത്വത്തിൽ 2025 ഒക്ടോബർ ആറാം തീയതി സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുന്നു
ഖാദർ കമ്മറ്റി റിപ്പോർട്ട് അനുസരിച്ചുള്ള ഹയർസെക്കൻഡറി ലയനംസംബന്ധിച്ച് ആശങ്കകൾ പരിഹരിക്കുക ഹയർ സെക്കൻഡറി പരീക്ഷയുടെ അനുബന്ധിച്ചു ഓരോ വർഷവും ഹൈസ്കൂളിലെയും യുപി സ്കൂളിലെയും അധ്യാപകരെ ഹയർ സെക്കൻഡറി പരീക്ഷയുടെ പാറാവ് ഡ്യൂട്ടി ഏൽപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കാനും ഹയർ സെക്കൻഡറി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായുള്ള ബദൽ സംവിധാനം ഏർപ്പെടുത്താനുമുള്ള നിർദ്ദേശം എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ മുന്നോട്ട് വച്ചിരുന്നു. അനധ്യാപക ജീവനക്കാരുടെ ഗ്രേഡ് സ്കെയിലിലെ അപാകതകൾ പരിഹരിക്കുക പന്ത്രണ്ടാമത് ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക 20% 137 മാസത്തെ,D A കുടിശ്ശികയും അനുവദിക്കുക ,2013 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ കയറിയ മുഴുവൻ ജീവനക്കാർക്കും ആണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയിരിക്കുന്നത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക
ഭിന്നശേഷി നിയമനം പറഞ്ഞ് നിയമന അംഗീകാരം തടഞ്ഞുവെച്ച മുഴുവൻ ജീവനക്കാർക്കും ശമ്പള സ്കെയിൽ തന്നെ നിയമന അംഗീകാരം നൽകുക കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് അനധ്യാപക സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്കരിക്കുക നിലവിൽ സർവീസിലുള്ള എല്ലാ ജീവനക്കാർക്കും ജോലി സംരക്ഷണം ഉറപ്പുവരുത്തുക, 500 വിദ്യാർഥികളിൽ കൂടുതലുള്ള യുപി സ്കൂളിൽ ക്ലാർക്ക് സസ്തിക അനുവദിക്കുക ,500 വിദ്യാർഥികളിൽ, കൂടുതലുള്ള എല്ലാ സ്കൂളിലും ഒരു എഫ് ടി എം സസ്തിക വനിതകൾക്കായി സംവരണം ചെയ്യുക വായനയെ പരിഷ്പോഷിപ്പിക്കുന്നതിന് സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തിക അനുവദിക്കുക.
ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കൂടി കണ്ടാ മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക ആശ്രിത നിയമനം അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക വിദ്യാഭ്യാസ വകുപ്പ് പേപ്പർ ലെസ്സിലേക്ക് മാറുമ്പോഴും വീണ്ടും പഴഞ്ചൻ രീതിയിലേക്ക് കൊണ്ടുപോകുന്ന ചില വിദ്യാഭ്യാസ ഓഫീസർമാരുടെ നടപടിക്ക് ശാശ്വത പരിഹാരം കാണുക സ്കൂൾ തുറന്നു നാലുമാസം ആയിട്ടും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഇല്ലാത്ത സാഹചര്യവും ഉണ്ട് ആയതിന് പരിഹാരം കാണുക
തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 6 തിങ്കളാഴ്ച നടത്തുന്ന സെക്രട്ടറിയേറ്റ് ധർണ്ണ മുൻ ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും മുൻമന്ത്രി ശ്രീ കടകംപള്ളിസുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും ശ്രീ എൻ എ നെല്ലിക്കുന്ന് എംഎൽഎ, ശ്രീ എം നൗഷാദ് എംഎൽഎ മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ മണി കൊല്ലം എന്നിവർ മുഖ്യാതിഥികൾ ആവും എംഎൽഎമാർ ജനപ്രതിനിധികൾ വിവിധ സർവീസ് സംഘടന ഭാരവാഹികൾ മാനേജ്മെൻറ് പ്രതിനിധികൾ തുടങ്ങിയ അഭിവാദ്യം ചെയ്യും

സംസ്ഥാന പ്രസിഡന്റ് ശ്രീ വി വി മുന്നാസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രക്ഷോഭ് കൃഷ്ണൻ, ജി പി സംസ്ഥാന ട്രഷറർ ഗോപി കൃഷ്ണൻ എൻ സി ടി സീനിയർ സെക്രട്ടറി ഷിബു വി ആർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments