Sunday, April 12, 2026
Google search engine
HomeNewsKerala Newsതിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം ഒക്ടോബർ 6 ,7 ,8 തീയതികളിൽ നെല്ലിമൂട് ആർ വി എം...

തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം ഒക്ടോബർ 6 ,7 ,8 തീയതികളിൽ നെല്ലിമൂട് ആർ വി എം ഓഡിറ്റോറിയത്തിൽ

ക്ഷീര വികസന വകുപ്പ് തിരുവനന്തപുരം ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ ക്ഷീരസാഹകരണ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ മേഖലാ സഹകരണ ശിരോല്പാദക യൂണിയൻ കേരള ഫീഡ്സ് ലിമിറ്റഡ് കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ക്ഷീര സംഗമം 2025 26 തിരുവനന്തപുരം അതിയന്നൂർ ക്ഷീരവികസന യൂണിറ്റിലെ ഉച്ചക്കട ക്ഷീരോൽപാദക സഹകരണത്തിന്റെ ആദിദേയത്വത്തിൽ നെല്ലിമൂട് എവിഎം ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ 2025 ഒക്ടോബർ 6 7 8 തീയതികൾ നടത്തുകയാണ് ക്ഷീര സംഗമത്തോടെ അനുബന്ധിച്ച് വിളംബര ഘോഷയാത്ര, കന്നുകാലി പ്രദർശനം മൃഗസംരക്ഷണ ക്ഷീര വികസന കാർഷിക എക്സിബിഷൻ ക്ഷീരസംഗമം സെമിനാറുകൾ ശിൽപ്പശാല ഡയറീസ് ക്വിസ്, കർഷകരെ ആദരിക്കൽ അവാർഡ് ദാനം കലാസന്ധ്യ എന്നിവ ഉൾപ്പെടുത്തുന്നതാണ്.

    8 /10 /2025 നു നെയ്യാറ്റിൻകര നിയോജക മണ്ഡലം എംഎൽഎ ശ്രീ കെ അൻസലൻ അവർകളുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി, ക്ഷീര കർഷക സംഗമം ഉദ്ഘാടനം നിർവഹിക്കുന്നു. ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നു പ്രസ്തുത പരിപാടിയിൽ എംപി എംഎൽഎമാർ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ സഹകാരികൾ വകുപ്പ് മേധാവികൾ ജില്ലയിലെ രണ്ടായിരത്തോളം ക്ഷീരകർഷകർ പങ്കെടുക്കുന്നതാണ് ക്ഷീര കർഷക സംഗമത്തിലെ വിവിധ പരിപാടികളുടെ മൃഗസംരക്ഷണ ക്ഷീര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉത്പാദന വിതരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നവ സംരംഭകരെ ആകർഷിച്ച് ജില്ലയിലെ പാൽ ഉൽപാദന സ്വയം പര്യാപ്തതയിലേക്കുള്ള പ്രവർത്തനങ്ങൾക്ക് ലക്ഷ്യമിടുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments