Sunday, April 12, 2026
Google search engine
HomeNewsകേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേരളത്തിലെ ബ്രോയിലർ കർഷകരുടെ പ്രധാന സംഘടനയായ കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിൽ മാർച്ച് നടത്തുന്നു. കോഴി വളർത്തൽ മേഖലാ കാർഷിക വകുപ്പിന്റെ കീഴിൽ കൊണ്ടുവരിക, ഇത് അംഗീകരിച്ച് ചട്ടങ്ങളിലും നികുതികളിലും ഇളവ് വരുത്തുക 2000 കോഴികളെ വരെ വളർത്താൻ ലൈസൻസ് ഇളവ് നൽകുന്ന വിധത്തിൽ ഫാം ലൈസൻസ് ചട്ടങ്ങൾ പരിഷ്കരിക്കുക ഫാം കെട്ടിടങ്ങളെ എല്ലാം നികുതികളിൽ നിന്നും ഒഴിവാക്കി കെട്ടിടനികുതി നിർമ്മാണ തൊഴിലാളി ചെസ്സ് റവന്യൂ ഒറ്റ തവണ നികുതി മലിനീകരണ, നിയന്ത്രണ ബോർഡ് തുടങ്ങിയ ഫാം കെട്ടിടങ്ങളിൽ നിന്ന് ഈടാക്കാതിരിക്കുക, റബറിന് വില സ്ഥിരത ഫണ്ട് ബജറ്റിൽ അനുവദിക്കുന്നത് പോലെ കോഴിവളർത്തൽ മേഖലയിലും വില സ്ഥിരത ഫണ്ട് അനുവദിക്കുക മിൽമ മാതൃകയിൽ കോഴി മേഖലയിൽ സഹകരണ സ്ഥാപനം ആരംഭിക്കാൻ നടപടിയെടുക്കുക കോഴി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരം നിർദ്ദേശങ്ങൾ സമർപ്പിക്കാനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കോഴി കർഷക സംഘടന പ്രതിനിധികളും ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച് നടക്കുന്നത് .
എ കെ എം അഷ്റഫ് എംഎൽഎ (സംസ്ഥാന പ്രസിഡൻറ്. )ഖാദറലി വറ്റല്ലൂർ (സംസ്ഥാന ജനറൽ സെക്രട്ടറി) സൈദ് മണലായ (സംസ്ഥാന ട്രഷറർ) ഷബീർ അലി അഡ്വക്കേറ്റ് ഉമ്മർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments