Friday, June 5, 2026
Google search engine
HomeNewsKerala Newsചിറയിൻകീഴ് വൻ ലഹരി വേട്ട.. യുവാവ് പിടിയിൽ

ചിറയിൻകീഴ് വൻ ലഹരി വേട്ട.. യുവാവ് പിടിയിൽ

ചിറയിൻകീഴ് നിരോധിത മാരക മയക്കുമരുന്നുകളായ എൽ എസ് ഡി സ്റ്റാമ്പുകൾ എംഡി എം എ കഞ്ചാവ് എന്നിവയുമായി യുവാവിനെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് പിടികൂടി. ശാർക്കര കടകംപുളുംതുരുത്തി ആലയിൽ വീട്ടിൽ അഭിജിത്ത് 25 ആണ് പിടിയിലായത്.ഇയാളിൽനിന്നും 21 എൽ എസ് ഡി സ്റ്റാമ്പുകളും 0.3 ഗ്രാം എംഡി എം എ 12 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി 20 വർഷം വരെ ശിക്ഷ കിട്ടാവുന്ന വാണിജ്യ അടിസ്ഥാനത്തിലുള്ള അളവിലുള്ള എൽ എസ് ഡി സ്റ്റാമ്പുകൾ ആണ് ഇയാളിൽ നിന്നും പിടികൂടിയത് ജപ്പാൻ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആണ് ഇയാൾ. പുറത്തുനിന്ന് ഇയാളെ കാണുവാൻ നിരവധി പേർ വന്നുപോകുന്നു എന്ന് ജില്ലാ പോലീസ് മേധാവി കെ സുദർശൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശം കേന്ദ്രീകരിച്ചു രാത്രി വൈകി നടത്തിയ അപ്രതീക്ഷിത വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത് ഇയാൾക്ക് ലഹരി എത്തിച്ചു നൽകിയ സംഘത്തിലെ വിവരങ്ങളും പോലീസിനെ ലഭിച്ചിട്ടുണ്ട് ലഹരി വ്യാപനത്തിന് എതിരെ ഡാൻസാഫ് സംഘം തുടർച്ചയായി നടത്തുന്ന പരിശോധനകൾ വഴി ആറ്റിങ്ങൽ ചിറയിൻകീഴ് കടനംകുളം പ്രദേശങ്ങളിലുള്ള സ്ത്രീ ഉൾപ്പെടെയുള്ള നിരവധി പേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പിടിയിലായത് ഇവരിൽ നിന്നും വലിയ അളവിലുള്ള രാസ ലഹരിവസ്തുക്കളും പിടിച്ചെടുത്തിരുന്നു വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്ന് ഡിവൈഎസ്പി കെ പ്രദീപ് അറിയിച്ചു പ്രദീപ് ആറ്റിങ്ങൽ ഡിവൈഎസ്പി എസ് മഞ്ജു ലാൽ ചിറയിൻകീഴ് സബ് ഇൻസ്പെക്ടർ ആർ മനു ശ്രീകുമാർ, എ എസ് ഐ ഹാഷിം, ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ എഫ് ഫയാസ് ദിലീപ് രാജീവൻ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ റിയാസ് ,ദിനോസർ,സുനിൽ രാജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആണ് അറസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments