Saturday, April 11, 2026
Google search engine
HomeEntertainmentവയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ പതിനെട്ടാമത് വയലാർ രാമവർമ്മ സ്മൃതി വർഷ പുരസ്കാരം പ്രഖ്യാപിച്ചു..

വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ പതിനെട്ടാമത് വയലാർ രാമവർമ്മ സ്മൃതി വർഷ പുരസ്കാരം പ്രഖ്യാപിച്ചു..

വയലാർ രാമവർമ്മയുടെ 50ആം ചരമവാർഷികത്തിനോട് അനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നുവരുന്ന പരിപാടികളുടെ സമാപനം 2025 ഒക്ടോബർ 18 മുതൽ 27 വരെ പുത്തരിക്കണ്ട നായനാർ പാർക്കിൽ വച്ച് നടക്കുന്നു..

 വയലാർ സംഗീത പുരസ്കാരം പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാഷിന് 11, 111 രൂപയും  പ്രശസ്തി ഫലകവും നൽകുന്നു.

വയലാർ ഗാനരചന പുരസ്കാരം പ്രശസ്ത ഗാനരചയിതാവ് ആർ കെ ദാമോദരന് 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും നൽകുന്നു.

വയലാർ ഗായക രത്ന പുരസ്കാരം മരണാനന്തര ബഹുമതിയായി കെ പി ബ്രഹ്മാനന്ദന് 11, 111രൂപയും ഫലകവും പ്രശസ്തി പത്രവും നൽകുന്നു.

വയലാർ നാട്യ പ്രഭാപുരസ്കാര ആദരവ് പ്രശസ്ത നർത്തകി കേരള ശ്രീ കലാമണ്ഡലം വിമല മേനോനും എ പി കോമളം പുരസ്കാരം പ്രശസ്ത പിന്നണി ഗായിക പുഷ്പവതിയെയും ആദരിക്കുന്നു.

നടനരംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ റിഗാറ്റ് ഗിരിജ ചന്ദ്രനെയും വേദിയിൽ ആദരിക്കുന്നു

വയലാർ സുവർണശ്രീ കവിത പുരസ്കാരം പ്രശസ്ത യുവകവി സുമേഷ് കൃഷ്ണന് നൽകുന്നു.

പ്രശസ്ത സാഹിത്യകാരന്മാരായ ഡോക്ടർ ജോർജ് ഓണപ്പൂര്‍ എംആർ തമ്പാൻ പിന്നണിയും ഗായകൻ രവിശങ്കർ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളുടെ തിരഞ്ഞെടുത്തത്.

പത്രസമ്മേളനത്തിൽ വയലാർ രാമവർമ്മ സ്മൃതി പൂജ വർഷ ആഘോഷകമ്മിറ്റി ചെയർമാൻ മുക്കം പാലമൂട് രാധാകൃഷ്ണൻ രക്ഷാധികാരി മുൻമേയർ, അഡ്വക്കേറ്റ് ചന്ദ്രിക, വിജയകുമാർ ഗോപൻ ശാസ്തമംഗലം ജയശ്രീ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments