സംസാര ശ്രവണ വൈകല്യ ചികിത്സ വിഭാഗം വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ സ്പീച് ആൻഡ് ഹിയറിങ് അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ 17മത് അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം. തിരുവനന്തപുരം കോവളം കെ ടി ഡി സി സമുദ്ര റിസോർട്ടിലെ ജീവിരാജ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന സമ്മേളനം ബഹുമാനപ്പെട്ട ഹയർ എഡ്യൂക്കേഷൻ ആൻഡ് സോഷ്യൽ ജസ്റ്റിസ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രേംജി അധ്യക്ഷതവഹിക്കും രാജ്യത്ത് അകത്തും പുറത്തുമായി 150 ഓളം ഗവേഷക വിദ്യാർഥികളും 450 ഓളം പ്രൊഫഷണലും കാനഡ അമേരിക്ക ബ്രിട്ടൻ അയർലണ്ട് സൗദി അറേബ്യ അബുദാബി ദുബായ് ഷാർജ അജ്മൽ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രൊഫഷണലുകളും പങ്കെടുക്കും
അസോസിയേഷൻ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട നടത്തിയ കാര്യങ്ങൾ വ്യാജ ശ്രവണ ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സർക്കാർ ജോലി നേടിയെടുക്കുന്ന സംഭവങ്ങൾ ഈ അടുത്തായി മാധ്യമങ്ങൾ വാർത്തയായിരുന്നു ശരിയല്ലാതെ കേൾവി പരിശോധന ഫലങ്ങളും ഈ റിപ്പോർട്ടുകളുടെ ഭാഗമായി പുറത്തുവന്നിരുന്നു ഇത്തരം സംഭവങ്ങൾ തടയാൻ ISHA. KSB വർഷങ്ങളായി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട് എന്നാൽ അടിസ്ഥാനപരമായ പലകാര്യങ്ങളും ഫലപ്രദമായി നടപ്പാക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്
പുതിക്കിയ ആർ പി ഡബ്ല്യുഡി ആക്ട് 2016, കേന്ദ്രസർക്കാരിന്റെ ഭിന്നശേഷി നിർണ്ണയം നടത്താനുള്ള നിർദ്ദേശങ്ങൾ എന്നിവ പ്രകാരം കേൾവി സംബന്ധമായ ഭിന്നശേഷി നിർണയം മെഡിക്കൽ ബോർഡിൽ ഒരു ഓഡിയോളജിസ്റ്റ്/ സ്പീച് ലാംഗ്വേജ് പത്തോളജിസ്റ്റ് ആവശ്യമാണ് ഭിന്നശേഷി നിർണയം മെഡിക്കൽ ബോർഡ് ഉള്ള മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള പല ഗവൺമെന്റ് ആശുപത്രികളിലും ഓഡിയോളജിസ്റ്റ് സ്ഥിരം നിയമനം ഇല്ലാത്തത് ശരിയായ സർട്ടിഫിക്കേഷന്‍ പ്രക്രിയയെ ബാധിക്കുന്നു എന്ന് വേണം കരുതാൻ കൂടാതെ കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടങ്ങൾ പ്രകാരമുള്ള കേൾവി ശക്തി നിർണയം നടത്തുന്നതും അത്ര ഫലപ്രദമായി നടക്കുന്നില്ല പുതിയ ചട്ടങ്ങൾ പ്രകാരം pure tone Audiometry എന്ന ടെസ്റ്റ് മാത്രം നടത്തി കേൾവി ശക്തി നിർണയം സാധ്യമാക്കണമെന്നില്ല അതിനായി ഓട്ടോമെറ്ററി തുടങ്ങിയ ഒബ്ജക്റ്റീവ് ആയ ടെസ്റ്റുകൾ നടത്തേണ്ടി വരും. ഭിന്നശേഷി നിർണയം നടത്തുമ്പോൾ ഇത്തരം ടെസ്റ്റ് ആവശ്യമെങ്കിൽ നടത്താൻ വിദഗ്ധരായ ഓഡിയോളജിസ്റ്റ് സേവനം സ്ഥിരമായി തന്നെ ആവശ്യമാണ് ഇത്തരം വിഷയങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുടെ മുന്നിൽ എത്തിക്കാൻ ISHA. KSB ശ്രമങ്ങൾ നടത്തിവരുന്നു ഇവ സ്റ്റേറ്റ് ഡിസെബിലിറ്റി കമ്മീഷണറുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട് ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ഫിസിയോതെറാപ്പി ഒപ്റ്റോമെട്രി തുടങ്ങിയ രംഗത്തുള്ളവരുടെ പ്രൊഫഷണലുകളുടെ സ്ഥിരം നിയമനം ഉള്ളതിനാൽ ഇത്തരം ഭിന്നശേഷികളുടെ സർട്ടിഫിക്കേഷൻ കൂടുതൽ ഫലപ്രദമായി നടക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ഗവൺമെന്റ് ആശുപത്രികളിലും ഓഡിയോളജിസ്റ്റ് സ്പീച്ച് ലാംഗ്വേജ് പത്യോളജിസ്ററ് ലിസ്റ്റ് സ്ഥിരം നിയമനം നടത്തിയാൽ സംസാരപ്രശ്നങ്ങൾ ഉള്ള വലിയ വിഭാഗം ആളുകൾക്കും കൂടുതൽ ഫലപ്രദമായി അവരുടെ സേവനം ലഭ്യമാകും ശ്രുതി തരംഗം പദ്ധതി വഴി കേരളത്തിൽ വർഷംതോറും നൂറുകണക്കിന് കുട്ടികൾക്ക് കോഗ്ലിയാർ ഇമ്പ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നുണ്ട് എന്നാലും ഇവർക്ക് വേണ്ട സ്പീച്ച് തെറാപ്പി സൗകര്യങ്ങൾ വളരെ കുറച്ച് സെന്ററുകളിലെ ലഭ്യമായുള്ള എല്ലാ ജില്ലകളിലെയും പ്രവർത്തനങ്ങൾ ആശുപത്രികളിലും ഓടിയോളജിസ്റ്റ് സ്ഥിരം നിയമനം നടത്താൻ പദ്ധതിയിൽ കുഞ്ഞുങ്ങൾക്കും കൂടുതൽ സൗകര്യമുള്ള ഇടങ്ങളിൽ സ്പീച്ച് തെറാപ്പി സൗഹൃദം ലഭ്യമാകും. കേൾവി കുറവുള്ള വ്യക്തികൾ ഉപയോഗിക്കുന്ന ഉപകരണമായ ശ്രവണ സഹായികളുടെ ഓൺലൈൻ വഴിയുള്ള പരസ്യങ്ങളും വില്പനയും നിരോധിച്ചുകൊണ്ട് ഭിന്നശേഷിക്കാർക്ക് ആയുള്ള ചീഫ് കമ്മീഷണറുടെ കോടതി ഉത്തരവിട്ടു ഇന്ത്യൻ സ്പീച്ച് ആൻഡ് ഹിയറിങ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ സുമൻകുമാർ ഒരു സ്വകാര്യ ഓൺലൈൻ വെബ്സൈറ്റിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് ചീഫ് കമ്മീഷണർ ശ്രീ രാജേഷ് അഗർവാൾ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മരുന്നുകൊണ്ടോ ശാസ്ത്രീയത കൊണ്ടോ കേൾവി കുറവ് ഭേദപ്പെടുത്താൻ സാധിക്കാതെ വരുന്നവർക്ക് കേൾവി സാധ്യമാക്കാൻ തികച്ചും ശാസ്ത്രീയമായ നിർദ്ദേശിക്കുന്ന ഒരു മെഡിക്കൽ ഉപകരണമാണ് കേൾവി സഹായികൾ ശാസ്ത്രീയമായ രീതിയിൽ കേൾവി പരിശോധന നടത്തി കേൾവിക്കുറവിന്റെ തീവ്രതയും മറ്റു ഘടകങ്ങളും പരിശോധിച്ചാണ് ഈ മേഖലയിലെ വിദഗ്ധരായ ഓഡിയോളജിസ്റ്റുകൾ ശ്രവണ സഹായികൾ നിർദ്ദേശിക്കുന്നത് കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ശ്രവണ സഹായികൾ രോഗിയുടെക്വാളിറ്റി കുറവിന് അനുസൃതമായി ക്രമീകരിക്കുന്നത് ഓൺലൈൻ വഴിയുള്ള കേൾവി സഹായികൾ ഇത്തരം ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലാത്തത് കാരണംകാരണം ഓൺലൈൻ വഴി ലഭ്യമാകുന്ന ശ്രവണ സഹായികൾ ഉപയോഗിക്കുന്നത് വഴി രോഗിയുടെ അവശേഷിക്കുന്ന കേൾവിയെയും അത് ദോഷകരമായി ബാധിക്കുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് മതിയായ യോഗ്യതയുള്ള ഓടിയോളജുകളുടെ ശാസ്ത്രീയമായ കേൾവി പരിശോധനയ്ക്കും കേൾവി സഹായരോഗിയുടെ ചെവിയിൽ വച്ച് നടത്തുന്ന പരിശോധന ഹിയറിങ് എയ്ഡ്‌സ് ട്രയൽശേഷം മാത്രം ശ്രവണ സഹായികൾ ആവശ്യക്കാർക്ക് ലഭ്യമാക്കാവു എന്നതിനാലാണ് ഓൺലൈൻ വഴിയുള്ള ശ്രവണസഹായുടെ പരസ്യവും വില്പനയും നിർത്തിവയ്ക്കാൻ ഭിന്നശേഷിക്കാർക്ക് ഉള്ള കമ്മീഷണർ ഉത്തരവിട്ടത്.
ശ്രവണ സഹായികളെ പറ്റിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഈ രംഗത്തെ യോഗ്യത ഇല്ലാത്തവരുടെ കടന്നുകയറ്റവും കാരണം ശ്രവണ വൈകല്യം ഉള്ളവർ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിലവിലുള്ളത് പത്ര മാധ്യമങ്ങളിലെയും ഓൺലൈൻ വെബ്സൈറ്റുകളിലെയും പരസ്യങ്ങൾ കണ്ട് ഓൺലൈൻ വഴി നിലവാരമില്ലാത്ത ഉപകരണങ്ങൾ വാങ്ങി വഞ്ചിക്കപ്പെട്ടവർ നിരവധിയാണ് ആയതിനാൽ ഭിന്നശേഷിക്കാർക്ക് ആയുള്ള ചീഫ് കമ്മീഷണറുടെ പ്രസ്തുത വിധി പ്രാധാന്യമർഹിക്കുന്നത് ഒരു വ്യക്തിക്ക് ഏറ്റവും മികച്ച രീതിയിൽ ശ്രവണ സഹായികൾ ഉപയോഗപ്പെടുത്തുവാൻ താഴെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്
ശബ്ദം നിയന്ത്രണമുള്ള മുറിയിൽ നിന്ന് കേൾവി പരിശോധന നടത്തേണ്ടതാണ്. 2 കേൾവി കുറവിന്റെ തീവ്രതയ്ക്ക് അനുസരിച്ചുള്ള ഒന്നിൽ കൂടുതൽ കേൾവി സഹായികൾ വച്ചുകൊണ്ട് കേൾവി പരിശോധനയും ട്രയലും നടത്തിയതിനുശേഷം മാത്രം അനുയോജ്യമായ കേൾവി സഹായിക്കുക 3 ശ്രവണ സഹായികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക 4 കാര്യങ്ങൾ എല്ലാം കൃത്യമായ യോഗ്യതയും റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനുള്ള ഓഡിയോളജിസ്റ്റുകളാണ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തേണ്ടതാണ് 5 ശ്രവണ സഹായികളുടെ ഉപയോഗത്തെക്കുറിച്ചും പരിപാലനതയെ കുറിച്ച് ബോധവാന്മാരാക്കുകതയെക്കുറിച്ചും ബോധവാന്മാരാക്കുക.




