Friday, June 5, 2026
Google search engine
HomeNewsKerala Newsമെറ്റേണല്‍ ഫീറ്റല്‍ മെഡിസിന്‍ വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം 'ഫീറ്റോമാറ്റ്' 2025 ഒക്ടോബര്‍ 11 ,12 തീയതികളില്‍...

മെറ്റേണല്‍ ഫീറ്റല്‍ മെഡിസിന്‍ വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം ‘ഫീറ്റോമാറ്റ്’ 2025 ഒക്ടോബര്‍ 11 ,12 തീയതികളില്‍ തിരുവനന്തപുരം ഓ ബൈ താമരയില്‍

തിരുവനന്തപുരം: മെറ്റേണല്‍ ഫീറ്റില്‍ മെഡിസിന്‍ വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനമായ ഫീറ്റോമാറ്റ് ഒക്ടോബര്‍ 11 ,12 തീയതികളില്‍ തിരുവനന്തപുരം ഓ ബൈ താമരയില്‍ നടക്കും. ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഒബ്‌സര്‍ടീഷൃന്‍ സഹകരിച്ച് തിരുവനന്തപുരം കിംസിലെ മെറ്റേണല്‍ ആന്‍ഡ് ഫീറ്റല്‍ മെഡിസിന്‍ വിഭാഗവും ആന്‍ഡ് ഗൈനക്കോളജി വിഭാഗവും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത് ശിശു ആരോഗ്യ രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും ഹൈ റിസ്‌ക് ഗര്‍ഭധാരണ കേസുകളില്‍ മള്‍ട്ടി ഡിസിപ്ലിനറി പലചരണത്തിന്റെ പങ്കു വിദഗ്ധര്‍ ചര്‍ച്ച ചെയ്യും ,ബ്രീഡിങ് ബിഗിനിങ് ആന്‍ഡ് ബിയോണ്‍സ് ,എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ സമ്മേളനം ഗര്‍ഭധാരണത്തിനു മുന്‍പുള്ള ആസൂത്രണം ഗര്‍ഭകാല പരിചരണം പ്രസവാനന്തരമുള്ള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം തുടങ്ങി സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് .രണ്ട് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തില്‍ മെറ്റേണല്‍ ഫീറ്റില്‍ മെഡിസിന്‍ രംഗത്തെ സമകാലിക വെല്ലുവിളികളെക്കുറിച്ചും നൂതന കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള 50 ഓളം വിദഗ്ധ സെക്ഷനുകള്‍ അരങ്ങേറും ഓസ്‌ട്രേലിയയുടെ ന്യൂസ് സൗത്ത് വെയ്ല്‍സിലുള്ള ലിവര്‍പൂള്‍ ഹോസ്പിറ്റലിലെ മെറ്റേണല്‍ മെഡിസിന്‍ ജോയിന്റ് പ്രൊഫസറായ ഡോക്ടര്‍ ജോണ്‍ സ്‌മോളേനിയേഖ്, ചെന്നൈ മെഡി സ്‌കാന്‍ വിദഗ്ധനുമായ ഡയറക്ടര്‍ ഇന്ത്യയിലെ പ്രശസ്ത പീറ്റല്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോക്ടര്‍ സുരേഷേ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും രാജ്യത്തിനകത്ത് നിന്നും വിദേശത്തു നിന്നുമുള്ള പ്രമുഖ ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് പെരി നാറ്റോളജി മെഡിസിന്‍ രംഗത്തെ ഏറ്റവും പുതിയ അറിവുകള്‍ പങ്കുവെക്കുന്ന ഈ സമ്മേളനത്തിന് ആദിദേയത്വം വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കിംസ് ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ എം ഐ സഹദുള്ള പറഞ്ഞു. കൂടാതെ സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ പ്രസവകാല മാനസികാരോഗ്യ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും ഗര്‍ഭിണികളായ അമ്മമാരുടെയും മാനസികാരോഗ്യം മുന്‍നിര്‍ത്ത്തി അവരെ അവരുടെ വൈകാരിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനാണ് കിംസ് ഹെല്‍ത്ത് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്സ്വീകരിക്കുന്നത് കേരളത്തില്‍ ശിശു മരണ നിരക്ക് ആയിത്തില്‍ അഞ്ചായി കുറയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട് ഇത് വികസന രാജ്യങ്ങള്‍ക്ക് തുല്യമാണ് ഫീറ്റോ മാറ്റ്2025ന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കിംസ് ഹൈ റിസ്‌ക് പ്രെഗ്‌നന്‍സി ആന്‍ഡ് പെരിനാറ്റോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോക്ടര്‍ വിദ്യാലക്ഷ്മി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ മികച്ചല്‍ കെയര്‍ ആണ് ഈ നേട്ടത്തിന് പിന്നില്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 150 ഓളം ആരോഗ്യ വിദഗ്ധര്‍ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments