Tuesday, April 14, 2026
Google search engine
HomeNewsNational Newsഹാര്‍ദിക് പാണ്ഡ്യയും നടി മഹിക ശര്‍മയും ഒരുമിച്ച് വിമാനത്താവളത്തില്‍; ഡേറ്റിങ് ഇനി 'ഔദ്യോഗികം'?

ഹാര്‍ദിക് പാണ്ഡ്യയും നടി മഹിക ശര്‍മയും ഒരുമിച്ച് വിമാനത്താവളത്തില്‍; ഡേറ്റിങ് ഇനി ‘ഔദ്യോഗികം’?

മുംബൈ: വിമാനത്താവളത്തില്‍ ഒരുമിച്ചെത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബോളിവുഡ് നടിയും മോഡലുമായ മഹിക ശര്‍മയും. ഇവര്‍ ഡേറ്റിങ്ങിലാണെന്ന അഭ്യൂഹത്തിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തില്‍ ഇരുവരും ഒരുമിച്ചെത്തിയത്. ആദ്യമായാണ് പൊതുയിടത്തില്‍ ഇരുവരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്. കറുത്ത വസ്ത്രം ധരിച്ച് ഇവര്‍ വരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതോടെ ഡേറ്റിങ് അഭ്യൂഹങ്ങള്‍ സത്യമാണെന്ന നിഗമനത്തിലാണ് സൈബര്‍ലോകം.

ഏഷ്യാ കപ്പിനിടെ പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ, നിലവില്‍ വിശ്രമത്തിലാണ്. ടൂര്‍ണമെന്റ് ഫൈനലിന്റെ തൊട്ടുമുന്‍പാണ് താരത്തിനു പരുക്കേറ്റത്. ഇതോടെ ഫൈനല്‍ മത്സരം കളിക്കാന്‍ ഹാര്‍ദിക്കിനു സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഏഷ്യാ കപ്പില്‍ ദുബായില്‍ നടന്ന ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം കാണാന്‍ മഹിക ശര്‍മ എത്തിയിരുന്നു.

മഹികയുടെ ഒരു ചിത്രത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ജഴ്‌സി നമ്പറായ 33 പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ആദ്യമായി ഉയരുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളില്‍ പലതും ഒരേ സ്ഥലങ്ങളില്‍നിന്നുള്ളതായിരുന്നെന്നും ആരാധകര്‍ കണ്ടെത്തി. വിവേക് ഒബ്‌റോയി നായകനായ പിഎം നരേന്ദ്ര മോദി എന്ന സിനിമയില്‍ മഹിക അഭിനയിച്ചിട്ടുണ്ട്.ഗുജറാത്തിലെ ദീന്‍ദയാല്‍ പെട്രോളിയം യുണിവേഴ്‌സിറ്റിയിലും യുഎസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മഹിക നിരവധി ഫാഷന്‍ സ്ഥാപനങ്ങളുടെ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നടിയും സെര്‍ബിയന്‍ മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും ഹാര്‍ദിക് പാണ്ഡ്യയും കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം 2020ലായിരുന്നു ഇവരുടെ വിവാഹം. പാണ്ഡ്യയുടെ മകന്‍ അഗസ്ത്യ നടാഷയ്‌ക്കൊപ്പമാണു താമസിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments