Tuesday, April 21, 2026
Google search engine
HomeAstrologyകല്ലുപ്പ് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ഇരട്ടി ഫലം

കല്ലുപ്പ് ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ഇരട്ടി ഫലം

ഇന്ന് നമ്മളെല്ലാവരും വീടുകളില്‍ പൊടിയുപ്പാണ് ഉപയോഗിക്കാറുള്ളത്. മുമ്പൊക്കെ കല്ലുപ്പില്ലാത്ത വീടുകളില്ലായിരുന്നു. അതുകൊണ്ട് ഉണ്ടാക്കുന്ന കറികള്‍ക്കൊക്കെ നല്ല സ്വാദുമാണ്. എന്നാല്‍ കല്ലുപ്പിന് മറ്റുചില ഗുണങ്ങളുമുണ്ട്. ഉപ്പുകല്ലും ഉപ്പുനീരും നെഗറ്റീവ് എനര്‍ജിയെ തുരത്തുമെന്ന് ഒരു വിശ്വാസമുണ്ട്. ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നതും വീട്ടില്‍ പലയിടങ്ങളിലായി പല രൂപത്തില്‍ ഉപ്പു സൂക്ഷിക്കുന്നതും വളരെ ഗുണം ചെയ്യുമെന്നും പറയപ്പെടുന്നുണ്ട്.

വീട് അടച്ചിട്ട് ദിവസങ്ങളോളം മാറി നിന്നിട്ടു തിരിച്ചെത്തുമ്പോള്‍ വീടിനുള്ളില്‍ പരിചിതമല്ലാത്ത ഗന്ധമുണ്ടാകും. അന്തരീക്ഷത്തിലെ മാലിന്യങ്ങളും പൊടിപടലങ്ങളും വായുസഞ്ചാരമില്ലാത്തതുമെല്ലാം ഇതിനു കാരണമാകാം. ഈ സാഹചര്യത്തില്‍ അല്‍പം ഉപ്പു ചേര്‍ത്ത വെള്ളം കൊണ്ട് വീടു വൃത്തിയാക്കാം. അണുക്കള്‍ നശിക്കുമെന്നു മാത്രമല്ല ഏതെങ്കിലും തരം നെഗറ്റീവ് എനര്‍ജിയുടെ സാന്നിധ്യമുണ്ടെങ്കില്‍ അത് ഉപ്പുവെള്ളം ആഗിരണം ചെയ്യുകയും ചെയ്യും.

പുറത്തുപോയി വരുമ്പോള്‍ അകാരണമായി ക്ഷീണം തോന്നാറുണ്ടോ? ശരീരത്തിലെ ഊര്‍ജം വല്ലാതെ ചോര്‍ന്നു പോകുന്നതായി തോന്നുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഒരു കുളി അത്യാവശ്യമാണ്. ഉപ്പു ചേര്‍ത്ത വെള്ളത്തില്‍ അസ്സലൊരു കുളി പാസാക്കിയാല്‍ ക്ഷീണം പമ്പ കടക്കും. അപരിചിതമായ സ്ഥലങ്ങളിലെ സഞ്ചാരമോ ആളുകളോ അറിഞ്ഞോ അറിയാതെയോ നിങ്ങളില്‍ കടത്തി വിടുന്ന നെഗറ്റീവ് എനര്‍ജിയില്‍ നിന്നു മുക്തി നേടാന്‍ ഈ ഉപ്പുവെള്ളത്തിലുള്ള കുളി സഹായിക്കും.

ശരീരത്തില്‍ നിന്നും വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താന്‍ ഉപ്പുകല്ലാണോ ഉപ്പുവെള്ളമാണോ ഉപയോഗിക്കേണ്ടത് എന്ന സംശയം പലര്‍ക്കുമുണ്ടാകും. വീട് വൃത്തിയാക്കാനും കുളിക്കാനും ഉപ്പുകല്ലിട്ട വെള്ളം ഉപയോഗിച്ചാല്‍ മതി. വീടിന്റെ നാലു മൂലകളില്‍ സൂക്ഷിക്കാന്‍ നല്ലത് ഉപ്പുവെള്ളമാണ്. ഇങ്ങനെ പാത്രത്തില്‍ സൂക്ഷിക്കുന്ന ഉപ്പുവെള്ളം  ദിവസവും മാറ്റാന്‍ ശ്രദ്ധിക്കണം. ഉപ്പുകല്ലാണ് ഈ വിധം സൂക്ഷിക്കുന്നതെങ്കില്‍ അതു മണ്‍പാത്രത്തിലോ തടിപ്പാത്രത്തിലോ ആയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഈ വിധമുള്ള ഉപയോഗശേഷം ഉപ്പ് വെള്ളമോ കല്ലുപ്പോ വെറുതെ വെളിയിലേക്ക് എറിഞ്ഞു കളയുകയോ വീണ്ടുമെടുത്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്യരുത്. വെള്ളത്തില്‍ കലര്‍ത്തി ശുചിമുറിയിലോ അടുക്കളയിലെ സിങ്കിലോ ഒഴിച്ചു കളയണം.

ഉപയോഗശൂന്യമായ ഒരുപാടു വസ്തുക്കള്‍ എല്ലാ വീട്ടിലും കാണും. ഷെല്‍ഫിലിരിക്കുന്ന സമ്മാനങ്ങള്‍ മുതല്‍ അലങ്കാരവസ്തുക്കള്‍ വരെ അതില്‍പെടും. ഉപ്പുവെള്ളത്തില്‍ മുക്കിയ തുണിയുപയോഗിച്ച് ഇടയ്ക്കിടെ അത്തരം വസ്തുക്കള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. മറ്റൊരാള്‍ ഉപയോഗിച്ച ഉപ്പിന്റെ ബാക്കി ഒരിക്കലും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

വിശ്വാസത്തിന്റെ മാത്രം പേരിലല്ല, ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലും ഉപ്പുവെള്ളത്തിന്റെ ശേഷിയില്‍ ഉറച്ചു വിശ്വസിക്കാം. നല്ല ഉറക്കം കിട്ടാന്‍ ഉപ്പുവെള്ളം സഹായിക്കുമെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. ഉറക്കം ശരിയാകണമെങ്കില്‍ ശരീരത്തിലെ പിഎച്ച് മൂല്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ ആല്‍ക്കലൈന്‍ ലെവല്‍ നിലനിര്‍ത്താന്‍ ഉപ്പുവെള്ളത്തില്‍ കാലുകള്‍ 20 മിനിറ്റ് മുക്കിവച്ചാല്‍ മതി. ഉപ്പുവെള്ളത്തിലെ മിനറല്‍സ് ശരീരത്തിലെ ആല്‍ക്കലൈന്‍ അളവിനെ ക്രമീകരിച്ച് നല്ല ഉറക്കം സമ്മാനിക്കും. കിടപ്പുമുറിയില്‍ ഉപ്പു സൂക്ഷിക്കുന്നതും മുറിയില്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ സഹായിക്കും.

നെഗറ്റീവ് ഊര്‍ജത്തെ അകറ്റാനുപയോഗിക്കുന്ന ഉപ്പിന്റെ അളവിലും വേണം ശ്രദ്ധ. ഒരുപാട് ഉപ്പ് ഉപയോഗിക്കുന്നതു വിപരീതഫലമേ ചെയ്യൂ. വളരെ ചെറിയ അളവിലുള്ള ഉപ്പു മാത്രം മതിയാകും. ഉപയോഗശേഷം വെള്ളത്തില്‍ കലര്‍ത്തി ഉപ്പ് ഒഴുക്കിക്കളയണം. വീടിന്റെ അല്ലെങ്കില്‍ ശുചിമുറിയുടെ ഏതു ഭാഗത്താണ് ഉപ്പു സൂക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി വാസ്തുവിദഗ്ധരുടെ അഭിപ്രായം തേടുന്നതും നന്നായിരിക്കും. അറിവില്ലായ്മ കൊണ്ടു വിപരീത ഫലങ്ങള്‍ വിളിച്ചുവരുത്തുന്നതിലും നല്ലത് കൃത്യമായ നിര്‍ദേശത്തോടെ വിശ്വാസങ്ങളെ പിന്തുടരുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments