Friday, June 5, 2026
Google search engine
HomeBusinessലോകത്ത് എട്ടാം സ്ഥാനം, ഫോക്സ്വാഗണേയും ഫോര്‍ഡിനേയും മറികടന്ന് മാരുതി സുസുക്കി

ലോകത്ത് എട്ടാം സ്ഥാനം, ഫോക്സ്വാഗണേയും ഫോര്‍ഡിനേയും മറികടന്ന് മാരുതി സുസുക്കി

മുംബൈഘ ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി, ആഗോളതലത്തില്‍ ഒരു വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. 57.6 ബില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി ലോകത്തിലെ ഏറ്റവും മൂല്യമുള്ള വാഹന നിര്‍മാതാക്കളില്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് കമ്പനി.

ഫോക്സ്വാഗണ്‍, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ ചില ആഗോള ബ്രാന്‍ഡുകളേക്കാള്‍ ഉയര്‍ന്ന മൂല്യമാണ് മാരുതി സുസുക്കി കരസ്ഥമാക്കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പരിഷ്‌കരിച്ച ജിഎസ്ടി ഘടന ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഏറ്റവും മൂല്യമുള്ള എട്ടാമത്തെ വാഹന നിര്‍മാതാവെന്ന ആഗോള നേട്ടത്തിലേക്ക് മാരുതി സുസുക്കിയെ നയിച്ചു.

ഇന്ത്യയില്‍, ബഡ്ജറ്റിനിണങ്ങിയ ചെറിയ കാറുകള്‍ നിര്‍മിക്കുന്നതില്‍ മാരുതി സുസുക്കി പ്രശസ്തമാണ്. പരിഷ്‌കരിച്ച ജിഎസ്ടി ഘടനയോടെ, ആള്‍ട്ടോ, എസ്-പ്രസ്സോ, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകള്‍ അടങ്ങുന്ന ബ്രാന്‍ഡിന്റെ ചെറുകാര്‍ വിഭാഗത്തിന് വില കുറയുകയും ഇത് ഉപഭോക്തൃ ബുക്കിങ്ങുകളില്‍ വന്‍ വര്‍ധനവിന് കാരണമാവുകയും ചെയ്തു.

കൂടാതെ, പുതിയ ജിഎസ്ടി ഘടനയോടെ, വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓട്ടോ സ്റ്റോക്കുകളിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുകയും അതില്‍ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡായി മാരുതി സുസുക്കി സ്ഥാനം പിടിക്കുകയും ചെയ്തു.

1.4 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനവുമായി ടെസ്ലയാണ് ഇപ്പോഴും പട്ടികയില്‍ ബഹുദൂരം മുന്നില്‍. 314 ബില്യണ്‍ ഡോളറുമായി ടൊയോട്ട രണ്ടാം സ്ഥാനത്തും 133 ബില്യണ്‍ ഡോളറുമായി ചൈനയുടെ ബിവൈഡി തൊട്ടുപിന്നിലുമുണ്ട്. 92.7 ബില്യണ്‍ ഡോളറുമായി ഫെരാരിയും, 61.3 ബില്യണ്‍ ഡോളറുമായി ബിഎംഡബ്ല്യുവും, 59.8 ബില്യണ്‍ ഡോളറുമായി മെഴ്സിഡീസ് ബെന്‍സും മുന്‍നിരയിലുണ്ട്.

ഇവര്‍ക്ക് തൊട്ടുപിന്നില്‍ 57.6 ബില്യണ്‍ ഡോളറുമായി മാരുതി സുസുക്കി സ്ഥാനം പിടിക്കുന്നു. 55.7 ബില്യണ്‍ ഡോളറുള്ള ഫോക്സ്വാഗണ്‍, 57.1 ബില്യണ്‍ ഡോളറുള്ള ജനറല്‍ മോട്ടോഴ്സ്, 46.3 ബില്യണ്‍ ഡോളറുള്ള ഫോര്‍ഡ് എന്നിവരെല്ലാം മാരുതിക്ക് പിന്നിലാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി), ഹൈബ്രിഡുകള്‍, ആഗോള വിപണിയിലേക്കുള്ള വിപുലീകരണം എന്നിവ വരുന്നതോടെ, മാരുതി സുസുക്കി ആഗോള റാങ്കിങ്ങില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിയേക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments