Thursday, September 3, 2026
Google search engine
HomeNewsNational News'ഗര്‍ഭം ഒഴികഴിവ്, നാണം വേണം'; വനിതാ ഉദ്യോഗസ്ഥക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക എംഎല്‍എ

‘ഗര്‍ഭം ഒഴികഴിവ്, നാണം വേണം’; വനിതാ ഉദ്യോഗസ്ഥക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക എംഎല്‍എ

ബംഗളൂരു: വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് എതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ ശിവഗംഗ ബസവരാജ് നടത്തിയ പരാമര്‍ശം വിവാദം. കര്‍ണാടക വികസന പരിപാടിയുടെ അവലോകനവുമായി ബന്ധപ്പെട്ട യോഗത്തില്‍ ഗര്‍ഭിണിയായ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ശ്വേത പങ്കെടുക്കാത്തതിനെ ചൊല്ലിയാണ് എംഎല്‍എ പരസ്യമായി ക്ഷുഭിതനായത്. ഗര്‍ഭം ഒഴികഴിവായി ഉപയോഗിക്കുകയാണെന്നും നാണം വേണമെന്നും എംഎല്‍എ പറഞ്ഞു.

”അവള്‍ക്ക് പണമുണ്ടാക്കണം. എന്നാല്‍ മീറ്റിങ്ങിന് വിളിച്ചാല്‍ അവധി വേണം. നാണമില്ലേ?. പ്രസവാവധിയുണ്ടല്ലോ? അവസാന ദിവസം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അവള്‍ക്ക് വേണം. പക്ഷേ മീറ്റിങ്ങിന് വരാന്‍ കഴിയില്ല. ഗര്‍ഭം ഒരു ഒഴികഴിവാണ്. നാണം വേണം. ‘ഞാന്‍ ഗര്‍ഭിണിയാണ്, ഡോക്ടറെ കാണാന്‍ പോകുന്നു’ ഓരോ തവണയും ഇത് തന്നെ ഒഴികഴിവ് ബസവരാജ് യോഗത്തില്‍ പറഞ്ഞു. ഉദ്യോഗസ്ഥയ്ക്ക് എതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments