പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപടികൾ ആരംഭിക്കുക ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക. പി എഫ് ആർ ബി എ നിയമം പിൻവലിക്കുക പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക. കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക വിദ്യാഭ്യാസ സർവീസ് മേഖല സംരക്ഷിക്കുക. സിവിൽ സർവീസിന്റെ സംരക്ഷണത്തിനും ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനും സംസ്ഥാന ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്‍റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് ധർണയും നടന്നു.




