Saturday, June 6, 2026
Google search engine
HomeEntertainment'വൃന്ദാവനിലേക്കുള്ള യാത്ര വഴിത്തിരിവായി'- 23 വര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായി സീരിയല്‍ താരങ്ങള്‍

‘വൃന്ദാവനിലേക്കുള്ള യാത്ര വഴിത്തിരിവായി’- 23 വര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായി സീരിയല്‍ താരങ്ങള്‍

23 വര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായി സീരിയല്‍ താരങ്ങളായ ആശ്ലേഷ സാവന്തും സന്ദീപ് ബസ്വാനയും. ഉത്തര്‍ പ്രദേശിലെ വൃന്ദാവനിലെ ചന്ദ്രോദയ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. തീര്‍ത്തും സ്വകാര്യമായി നടത്തിയ വിവാഹത്തില്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

സില്‍വര്‍ നിറത്തില്‍ എംബ്രോയ്ഡറി വരുന്ന മനോഹരമായ ബേബി പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു ആശ്ലേഷയുടെ വിവാഹവേഷം. ഈ സാരിക്ക് ചേരുന്ന തരത്തില്‍ പേസ്റ്റല്‍ നിറത്തിലുള്ള ഷെര്‍വാണിയാണ് സന്ദീപ് ധരിച്ചത്. ‘അങ്ങനെ ഞങ്ങള്‍ മിസ്റ്റര്‍ ആന്റ് മിസിസ് ആയി. ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് കടന്നു. എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നു’-ചിത്രത്തിനൊപ്പം ആശ്ലേഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അടുത്തകാലത്ത് വൃന്ദാവനിലേക്ക് നടത്തിയ ഒരു യാത്രയാണ് വിവാഹമെന്ന തീരുമാനത്തിന് പിന്നിലെന്ന് സന്ദീപ് വ്യക്തമാക്കുന്നു. ‘ഞാനും ആശ്ലേഷയും ഏപ്രിലില്‍ വൃന്ദാവന്‍ സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ രാധാകൃഷ്ണ ക്ഷേത്രങ്ങളുമായി ഒരു പ്രത്യേക ആത്മബന്ധം തോന്നി. 23 വര്‍ഷമായി ഒരുമിച്ചു ജീവിച്ച ശേഷം വിവാഹം കഴിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത് ആ യാത്രയാണ്. ഞങ്ങളുടെ മാതാപിതാക്കളാണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. അവര്‍ വളരെക്കാലമായി ഇതിനായി കാത്തിരിക്കുകയായിരുന്നു. ചടങ്ങുകള്‍ ലളിതമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുന്നതിനേക്കാള്‍ മികച്ചതായി മറ്റെന്തുണ്ട്’-സന്ദീപ് വ്യക്തമാക്കുന്നു.

വിവാഹത്തെ കുറിച്ചുള്ള ചോദ്യമാണ് എപ്പോഴും നേരിടേണ്ടി വന്നിരുന്നതെന്നും തന്റെ മനസില്‍ തങ്ങളുടെ വിവാഹം പണ്ടേ കഴിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഈ വിവാഹത്തിനുശേഷം എനിക്ക് പ്രത്യേകിച്ചൊരു മാറ്റവും തോന്നുന്നില്ല. ഇത് എന്നെങ്കിലും ഒരിക്കല്‍ ഞങ്ങള്‍ ചെയ്യാനിരുന്ന കാര്യമാണ്. അത് ഒടുവില്‍ സംഭവിച്ചു. ഞങ്ങള്‍ സന്തുഷ്ടരാണ്. ലഭിക്കുന്ന സ്നേഹത്തിലും അനുഗ്രഹങ്ങളിലും അതിയായി സന്തോഷിക്കുന്നു.’ സന്ദീപ് വ്യക്തമാക്കി.

ആശ്ലേഷ സാവന്ത് ഇപ്പോള്‍ ‘ഝനക്’ എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്. മുന്‍പ് ‘ക്യൂംകി സാസ് ഭി കഭി ബഹു ഥി’, ‘അനുപമ’ തുടങ്ങിയ ജനപ്രിയ ഷോകളിലും അഭിനയിച്ചിട്ടുണ്ട്. സന്ദീപ് ബസ്വാന അവസാനം അഭിനയിച്ചത് ‘അപ്പോളീന’ എന്ന സീരിയലിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments