Friday, June 5, 2026
Google search engine
HomeNewsNational Newsപട്ടുതലപ്പാവ്, കലത്തിലേക്ക് ശര്‍ക്കരയും ചേരുവകളും ചേര്‍ത്ത് അമിത് ഷാ; തമിഴ്‌നാട്ടില്‍ 'മോദി പൊങ്കല്‍': 'തിരഞ്ഞെടുപ്പ് നാടക'മെന്ന്...

പട്ടുതലപ്പാവ്, കലത്തിലേക്ക് ശര്‍ക്കരയും ചേരുവകളും ചേര്‍ത്ത് അമിത് ഷാ; തമിഴ്‌നാട്ടില്‍ ‘മോദി പൊങ്കല്‍’: ‘തിരഞ്ഞെടുപ്പ് നാടക’മെന്ന് ഡിഎംകെ

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടുകള്‍ ഉന്നമിട്ടു തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷവുമായി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണു തിരുച്ചിറപ്പള്ളിയില്‍ ‘മോദി പൊങ്കല്‍’ ആഘോഷം നടത്തിയത്. തമിഴ് പരമ്പരാഗത ശൈലിയില്‍ പട്ടുതലപ്പാവ് അണിഞ്ഞെത്തിയ അമിത് ഷാ, ശര്‍ക്കരയും മറ്റു ചേരുവകളും പൊങ്കല്‍ കലത്തിലേക്കു ചേര്‍ത്തു.
തുടര്‍ന്ന് ഇളക്കിയതോടെ, ‘മോദി പൊങ്കല്‍’ എന്നു ബിജെപി പ്രവര്‍ത്തകര്‍ ആര്‍പ്പു വിളിച്ചു. ഇവരെ അഭിവാദ്യം ചെയ്ത ശേഷമാണ് അമിത് ഷാ മടങ്ങിയത്. തുടര്‍ന്നു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ റാം മേഘ്വാള്‍, മുരളീധര്‍ മോഹല്‍, സഹമന്ത്രി എല്‍.മുരുകന്‍ എന്നിവരും പങ്കെടുത്തു. അതേസമയം, കഴിഞ്ഞ നാലു വര്‍ഷങ്ങളിലും പൊങ്കല്‍ സമയത്തു തമിഴ്‌നാട്ടിലെത്താതിരുന്ന അമിത് ഷാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണു നാടകം കളിക്കുന്നതെന്നു ഡിഎംകെ വിമര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments