Tuesday, April 21, 2026
Google search engine
HomeEducationസംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേള സമാപിച്ചു. പാലക്കാട് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേള സമാപിച്ചു. പാലക്കാട് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ ടെക്നിക്കൽ ഹൈസ്കൂളാണ് കായിക മേളയ്ക്ക് ആതിഥേയത്വം വഹിച്ചത്.

സംസ്ഥാനത്തെ 42 സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളുകളിലെ ആയിരത്തിലധികം പ്രതിഭകളാണ് കായിക മാമാങ്കത്തിൽ മാറ്റുരച്ചത്. 58  ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. പാലക്കാട് ഷൊർണ്ണൂർ  ടെക്നിക്കൽ ഹൈസ്കൂൾ 58 പോയിന്റോടെ രണ്ടാം സ്ഥാനവും ചിറ്റൂർ ഗവ. ടെക്നിക്കൽ ഹൈ സ്കൂൾ 49 പോയിന്റുകളുമായി മൂന്നാം സ്ഥാനവും നേടി.

കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ അധ്യക്ഷനായ സമാപന പരിപാടിയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം ഫ്രാൻസിസ്, ഇന്ത്യൻ ഫുട്ബോൾ താരം കെ.ടി ചാക്കോ, മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ടി.പി മനോജ്, സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ആർ.എസ് സജിത്ത്, നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് എം. ദിലീപ്, മാനന്തവാടി ഗവ ടെക്നിക്കൽ ഹൈസ്കൂൾ പി.ടി.എ വൈസ് പ്രസിഡൻറ് ബി നവാസ് എന്നിവർ പങ്കെടുത്തു.

ഏങ്കള ആട്ട ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

ഗോത്ര വിഭാഗ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഏങ്കള ആട്ട ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. 21 വാർഡുകളിലെ 31 ബാലസഭകളിലെ 120 കുട്ടികൾക്കാണ് ഏകദിന ശില്പശാല നടത്തിയത്. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബാലസഭ കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, കുട്ടികൾ ഒരുമിച്ചുകൂടേണ്ടതിൻ്റെ ആവശ്യകത എന്നിവ അദ്ദേഹം കുട്ടികൾക്ക് മുന്നി അവതരിപ്പിച്ചു.

മുട്ടിൽ സി.ഡി.എസ് ചെയർപേഴ്സൺ ഇൻ- ചാർജ് വനജ അധ്യക്ഷയായി. മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലീന സി നായർ, വാർഡ് പദ്ധതി കോ – ഓർഡിനേറ്റർ ടി.വി സായി കൃഷ്ണൻ, ആനിമേറ്റർ കോ -ഓർഡിനേറ്റർ ബാബു, ആനിമേറ്റർമാർ, സി.ഡി.എസ് അക്കൗണ്ടന്റ് വി.സജിന, മെന്റർമാർ, സി.ഡി.എസ് സപ്പോർട്ടിങ് ടീം എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments