കരുനാഗപള്ളി.: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തോടെ ഇടതു മുന്നണി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാനചീഫ് കോ ഓർഡിനേറ്റർ അഡ്വ.വി.എസ് മനോജ് കുമാർ
അധികാരത്തിലേറാൻ ജനങ്ങൾക്ക് മുന്നിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയാത്ത സർക്കാരിന്റെ ദുഷ് ചെയ്തികളിലുളള വോട്ടർമാരുടെ ശക്തമായ പ്രതികരണമാകും വരുന്ന നിയമസഭാ തിരഞെടുപ്പ് ഫലം . നൂറിലേറെ നിയമസഭാ സീറ്റുകളുടെ പിന്തുണയോടെ യു ഡി എഫ് അധികാരത്തിലെത്തും.
തൃണമൂൽ കോൺഗ്രസ് കരുനാഗപള്ളി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഷമ്മാസ് ഹൈദ്രാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ചീഫ് കോ ഓർഡിനേറ്റർ ഡോ.കെ.രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തി.
എ എം അൻസർ, കെപി വിഷ്ണു, സിയാദ് കൗസരി, ഷറഫുദ്ധീൻ, ഷമീർഷ, വിസ് അനിൽ കുമാർ, വിനോദ് വി, സന്ധ്യാ വി, വിനു വി, മഹേശ്ശരിഅമ്മ, വിനീഷ് കെ, ജയചിത്ര എന്നിവർ സംസാരിച്ചു…




