നിലമേൽ സ്വദേശികളായ റബീദബീവി(58)മകൻ ഷാജി എന്നിവരാണ് മരിച്ചത്.മരുമകൾ സജീറ ഗുരുതര അവസ്ഥയിൽ* പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്നു. ഇന്നലെ രാത്രി 9.30 നാണ് ആഹാരം കഴിച്ചത്. 6 പേരാണ് കഴിച്ചത്. മറ്റു 3 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല…
ഇവർ മൂന്നു പേർ കഴിച്ച മീൻ കൊണ്ടുള്ള ഒരു പ്രത്യേക ആഹാരത്തിൽ നിന്നും ഉണ്ടായ ഭക്ഷ്യ വിഷബാധയാകാം മരണകാരണം എന്ന് സംശയിക്കുന്നു. പോലീസ് എത്തി ഹോട്ടൽ പൂട്ടിച്ചു. ചടയമംഗലം പോലീസ് കേസ് എടുത്തു.




