Tuesday, April 21, 2026
Google search engine
Homeസർക്കാർ ആശുപത്രികളിൽ അഴിമതി കൊടി കുത്തി വാഴുന്നു: കരമന ജയൻ

സർക്കാർ ആശുപത്രികളിൽ അഴിമതി കൊടി കുത്തി വാഴുന്നു: കരമന ജയൻ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അഴിമതി കൊടി കുത്തി വാഴുന്നു എന്നും ആരോഗ്യ മേഖലയിലെ നമ്പർ വൺ എന്ന അവകാശ വാദം മാറ്റി നിർത്തി ഇടതു പക്ഷ മുന്നണി സർക്കാർ ആത്മപരിശോധന നടത്തണമെന്നും സർക്കാർ ആശുപത്രിയിൽ എത്തുന്ന സാധാരണക്കാർ നരകിക്കുന്ന അവസ്ഥയുമാണ് ഇന്ന് നിലവിലുള്ളതെന്നും ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.

വൃത്തി ഹീനമായ അന്തരീക്ഷത്തിൽ ആവശ്യത്തിന് സംവിധാനങ്ങളും, ഡോക്ടർമാരും, നഴ്സുമാരും ഇല്ലാത്ത അവസ്ഥയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും, ജനറൽ ആശുപത്രിയിലും ഉള്ളത്. ജനറൽ ആശുപത്രിയിലെ റേഡിയോ ഗ്രാഫി യൂണിറ്റിന് ലൈസൻസ് ഇല്ലാത്തതും ഫാർമസികൾ ഡ്രഗ് ലൈസൻസ് പോലും ഇല്ലാതെ പ്രവർത്തിക്കുന്ന അവസ്ഥയും സാധാരണ ജനങ്ങളോടുള്ള വെല്ലു വിളിയാണെന്നും കരമന ജയൻ പറഞ്ഞു

രോഗികളെ ഒരു തരം പ്രതികാര ബുദ്ധിയോടെയാണ് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും ഇതിന് ഉത്തരവാദിയായ ആരോഗ്യ മന്ത്രി വീണാ ജോർജ് പിടിപ്പുകേടിൻ്റെ ആൾ രൂപമാണന്നും കരമന ജയൻ പറഞ്ഞു.

ബിജെപി പട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ ശോചനീയ അവസ്ഥയിലും, കഴിഞ്ഞ പത്തു വർഷമായി ആശുപത്രിക്ക് വേണ്ടി ഒന്നും ചെയ്യാത്ത LDF സർക്കാരിനും, വാഗ്ദാനങ്ങൾ പാലിക്കാത്ത തിരുവനന്തപുരം MLA ആൻ്റെണി രാജുവിന് എതിരെയും നടത്തിയ ജനകീയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു കരമന ജയൻ

ബിജെപി പട്ടം മണ്ഡലം പ്രസിടണ്ട് മഹാ ദേവൻ ഏര്യാ സെക്രട്ടറി സന്തോഷ് കുമാർ, നേതാക്കളായ സംഗീത, രാജേഷ്, സനൽ, ജില്ലാ നേതാക്കളായ ജയചന്ദ്രൻ, അഡ്വ. കണ്ണമൂല സന്ദീപ് എന്നിവരും സംസാരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments